LiveTV

Live

National

മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയുടെ വീട്ടില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

ബംഗുലൂരു എലഹങ്കയിലെ ഫ്ലാറ്റിലാണ് റെയ്ഡ്. രാഗിണി ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയുടെ വീട്ടില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

ബംഗളുരു മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയുടെ വീട്ടില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. ബംഗുലൂരു എലഹങ്കയിലെ ഫ്ലാറ്റിലാണ് റെയ്ഡ്. രാഗിണി ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാകാന്‍ നടി രാഗിണി ദ്വിവേദി കൂടുതല്‍, സമയം ആവശ്യപ്പെട്ടെങ്കിലും അന്വേഷണ സംഘം അനുമതി നല്‍കിയിരുന്നില്ല. ഇന്നു തന്നെ ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് നടിയുടെ വീട്ടില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് ആരംഭിച്ചത്.

സംവിധായകൻ ഇന്ദ്രജിത് ലങ്കേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ സിനിമ മേഖലയിൽ നിന്നുള്ളവരെ സംശയത്തിന്റെ നിഴലില്‍ നിർത്തുന്നത് ശരിയല്ലെന്ന് കർണാടക ഫിലിം ചേംപര്‍ ഓഫ് കൊമേഴ്‌സ് പ്രസ്താവനയിലൂടെ പ്രതികരിച്ചു.

നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ വ്യാപക പരിശോധനയും തുടരുന്നുണ്ട്. മലയാളികൾ ഉൾപ്പെട്ട ബംഗളുരു മയക്കു മരുന്ന് കേസിന്‍റെ അന്വേഷണം കന്നഡ ചലച്ചിത്ര, സംഗീത മേഖലയിലെ കൂടുതല്‍ പേരിലേയ്ക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ അന്വേഷണസംഘം.