LiveTV

Live

National

'മഹാസഖ്യം മുങ്ങിത്താവുന്ന കപ്പലാണ്'; ബീഹാറില്‍ എന്‍.ഡി.എ തന്നെ' - ബി.ജെ.പി നേതാവ്

'ആര്‍.ജെ.ഡിയിലും കോണ്‍ഗ്രസിലും നല്ല നേതാക്കള്‍ പോലുമില്ല'

'മഹാസഖ്യം മുങ്ങിത്താവുന്ന കപ്പലാണ്'; ബീഹാറില്‍ എന്‍.ഡി.എ തന്നെ' - ബി.ജെ.പി നേതാവ്

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ 200ലധികം സീറ്റുകള്‍ നേടി വിജയിക്കുമെന്ന് ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈന്‍. ബീഹാറിലെ മഹാസഖ്യം മുങ്ങിതാവുന്ന കപ്പലാണെന്നും അദ്ദേഹം പറഞ്ഞു.

'ലോക്‌സഭയില്‍ മഹാസഖ്യം ദാരുണമായി പരാജയപ്പെട്ടു. ഇപ്രാവശ്യം സഖ്യത്തില്‍ ഭിന്നതയുമുണ്ട്. ആര്‍.ജെ.ഡിയിലും കോണ്‍ഗ്രസിലും നല്ല നേതാക്കള്‍ പോലുമില്ല. മഹാസഖ്യം മുങ്ങിതാവുന്ന കപ്പലാണ്' അദ്ദേഹം പറഞ്ഞു.

ജിതാന്‍ റാം മന്‍ജി എന്‍.ഡി.എയിലേക്ക് ചേരുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിലായിരുന്നു ജിതന്‍ റാം മന്‍ജി. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയം പോലെ നിയമസഭ തെരഞ്ഞെടുപ്പിലും വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.