LiveTV

Live

National

മലയാളികള്‍ ഉള്‍പ്പെട്ട ബംഗളുരു മയക്കുമരുന്ന് കേസ്: ചലച്ചിത്ര മേഖലയിലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യും

കന്നട നടി രാഗിണി ദ്വിവേദിയും ഭര്‍ത്താവും ചോദ്യം ചെയ്യലിന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാകും

മലയാളികള്‍ ഉള്‍പ്പെട്ട ബംഗളുരു മയക്കുമരുന്ന് കേസ്: ചലച്ചിത്ര മേഖലയിലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യും

ബംഗളുരുവിൽ മലയാളികൾ ഉൾപ്പെട്ട മയക്കുമരുന്ന് കേസിന്‍റെ അന്വേഷണം കൂടുതൽ പേരിലേക്ക്. കന്നഡ ചലച്ചിത്ര മേഖലയിലെ കൂടുതൽ പേരെ നർകോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയും ബംഗളുരു സെൻട്രൽ ക്രൈംബ്രാഞ്ചും ചോദ്യം ചെയ്യും. കന്നഡ നടി രാഗിണി ദ്വിവേദിയും ഭർത്താവും ഇന്ന് സിസിബി മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരാകും.

ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് പി.കെ ഫിറോസ്
Also Read

ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് പി.കെ ഫിറോസ്

അനൂബിനെ അഞ്ചെട്ട് വര്‍ഷമായി അറിയാം, ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു: ബിനീഷ് കോടിയേരി
Also Read

അനൂബിനെ അഞ്ചെട്ട് വര്‍ഷമായി അറിയാം, ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു: ബിനീഷ് കോടിയേരി

നടി രാഗിണി ദ്വിവേദിയെ കൂടാതെ കന്നട സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൌരിലങ്കേഷിന്‍റെ സഹോദരനും ചലച്ചിത്ര സംവിധായകനുമായ ഇന്ദ്രജിത്ത് ലങ്കേഷ് നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തെ തുടര്‍ന്നാണ് ഈ മയക്കുമരുന്ന് സംഘത്തെ കുറിച്ചുള്ള അന്വേഷണത്തിലേക്ക് പൊലീസ് എത്തുന്നത്. ഇന്ദ്രജിത്ത് ലങ്കേഷിന്‍റെ മൊഴി വീണ്ടും നർകോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ രേഖപ്പെടുത്തും.

സീരിയല്‍ നടി അനിഖയാണ് കേസിലെ ഒന്നാം പ്രതി. അനൂപ് മുഹമ്മദ് രണ്ടാം പ്രതിയാണ്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരിലേക്കുള്ള അന്വേഷണം പൊലീസ് വ്യാപിപ്പിക്കുന്നത്.

ലഹരി മാഫിയയുമായി ബിനീഷ് കോടിയേരിക്ക് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം യൂത്ത്‍ലീഗ് ആരോപിച്ചിരുന്നു..