LiveTV

Live

National

രാഷ്ട്രീയ കളി: എഫ്.ബി ഇന്ത്യ ഇന്ന് പാർലമെന്ററി സമിതിക്ക് മുന്നിൽ വിശദീകരണം നൽകും

ശശി തരൂരിന്റെ നേതൃത്വത്തിലുള്ള ഐ.ടി സ്ഥിരം സമിതിയാണ് ഫേസ്ബുക്കിൽ നിന്ന് വിശദീകരണം തേടുന്നത്.

രാഷ്ട്രീയ കളി: എഫ്.ബി ഇന്ത്യ ഇന്ന് പാർലമെന്ററി സമിതിക്ക് മുന്നിൽ വിശദീകരണം നൽകും

രാഷ്ട്രീയ വിവാദം കത്തുന്നതിനിടെ, പാർലമെന്ററി സമിതിക്ക് മുന്നിൽ ഫേസ്ബുക്ക് ഇന്ത്യ പ്രതിനിധികളെ വിളിച്ച് വരുത്താന്‍ നീക്കം. ബി.ജെ.പിക്ക് അനുകൂലമായി ഫെയ്സ്ബുക്ക് ഇന്ത്യ നിലപാടെടുത്തു എന്ന വാള്സ്ട്രീറ്റ് ജേണൽ വിവാദത്തിന്റെ അടിസ്ഥാനത്തിലാണ് സമിതിയുടെ നടപടി. ഇന്ന് ചേരുന്ന പാർലമെന്ററിന്റെ ഐ.ടി സ്ഥിര സമിതി യോഗത്തിലാണ് എഫ്.ബിയുടെ വിശദീകരണം കേൾക്കുക.

കോൺ​ഗ്രസ് എം.പി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള ഐ.ടി സ്ഥിരം സമിതിയാണ് ഫേസ്ബുക്കിൽ നിന്ന് വിശദീകരണം തേടുന്നത്. വിദ്വേഷ പ്രസംഗങ്ങള്‍ നീക്കുന്നതില്‍ ബിജെപിയോട് ഫേസ്ബുക്ക് ഇന്ത്യ മൃദുസമീപനം സ്വീകരിച്ചെന്നും, മോദിയുടെ തെരഞ്ഞെടുപ്പ് ക്യാമ്പയിന് അനുകൂലമായി ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി മേധാവി അങ്കി ദാസ് ഇടപെടൽ നടത്തിയെന്നുമായിരുന്നു വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. ഫേസ്ബുക്കിന് പുറമെ ഐ.ടി മന്ത്രാലയ പ്രതിനിധികളോടും യോ​ഗത്തിൽ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പൗരാവകാശ സുരക്ഷയുമായും, സമൂഹ മാധ്യമങ്ങളുടെ ദുരപയോ​ഗവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളാണ് ഫേസ്ബുക്കിനെതിരെ ഉയർന്നിട്ടുള്ളതെന്ന് ശശി തരൂർ എം.പി പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. എന്നാൽ പാർലമെന്ററി സമിതിയിലെ ബി.ജെ.പി അം​ഗങ്ങൾ തീരുമാനത്തിനെതിരെ രം​ഗത്ത് വന്നു. പാർലമെന്ററി സമിതിയിൽ കോൺ​ഗ്രസ് അജണ്ടകൾ നടപ്പാക്കാനാണ് ശശി തരൂർ ശ്രമിക്കുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ഫേസ്ബുക്ക് വിവാദത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന് കോൺ​ഗ്രസും ആവശ്യപ്പെട്ടു.