LiveTV

Live

National

'രാഷ്ട്രീയം കളിക്കാതെ പണിയെടുക്കൂ..': മോദിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി ചിദംബരം

2013ലെ യു.പി.എ സർക്കാറിന്റെ കാലത്ത് ചിദംബരം ധനകാര്യ മന്ത്രിയായിരിക്കെ ആയിരുന്നു മോദിയുടെ ട്വീറ്റ്

'രാഷ്ട്രീയം കളിക്കാതെ പണിയെടുക്കൂ..': മോദിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി ചിദംബരം

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ പഴയ വാക്കുകൾ കുത്തിപൊക്കി കോൺ​ഗ്രസ് നേതാവ് പി ചിദംബരം. യു.പി.എ സർക്കാറിന്റെ കാലത്ത് മോദി ട്വീറ്റ് ചെയ്ത പോസ്റ്റ് റീ ഷെയർ ചെയ്യുകയായിരുന്നു ചിദംബരം.

'രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ​ഗുരുതരമാണ്. തൊഴിലാണ് യുവാക്കൾക്കാവശ്യം. രാഷ്ട്രീയം കളിച്ച് സമയം പാഴാക്കാതെ സാമ്പത്തിക രം​ഗം മെച്ചപ്പെടുത്താൻ ശ്രമിക്കൂ..' എന്നായിരുന്നു മോദിയുടെ ട്വീറ്റ്. 2013ലെ യു.പി.എ സർക്കാറിന്റെ കാലത്ത് ചിദംബരം ധനകാര്യ മന്ത്രിയായിരിക്കെ ആയിരുന്നു മോദിയുടെ ട്വീറ്റ്. ഇതേ കാര്യം തന്നെയാണ് തനിക്കും പറയാനുള്ളത് എന്ന കമന്റോടെയാണ് ചിദംബരം ട്വീറ്റ് റീഷെയർ ചെയ്തത്.

കേന്ദ്ര സർക്കാറിന്റെ ദുരിതാശ്വാസ പാക്കേജ് വലിയൊരു തമാശയാണെന്നും നേരത്തെ ചിദംബരം കുറ്റപ്പെടുത്തിയിരുന്നു. ഏപ്രിൽ - ജൂൺ കാലയളവിലെ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം - 23.9 ശതമാനത്തിലേക്ക് താഴ്ന്നതിനെ തുടർന്ന് ശക്തമായ വിമർശനമാണ് പ്രതിപക്ഷം സർക്കാറിനെതിരെ ഉയർത്തിയത്.