LiveTV

Live

National

സംഘ്പരിവാ൪ അനുകൂല മാധ്യമമായ ഓപ്ഇന്ത്യക്ക് ജാമിഅ വിദ്യാ൪ഥികളുടെ വക്കീൽ നോട്ടീസ്

അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നിരുപാധികം മാപ്പപേക്ഷിക്കണമെന്നുമാണ് ആവശ്യം

സംഘ്പരിവാ൪ അനുകൂല മാധ്യമമായ ഓപ്ഇന്ത്യക്ക് ജാമിഅ വിദ്യാ൪ഥികളുടെ വക്കീൽ നോട്ടീസ്

സംഘ്പരിവാ൪ അനുകൂല മാധ്യമമായ ഓപ് ഇന്ത്യക്കും ലേഖകര്‍ക്കും ജാമിഅ വിദ്യാ൪ഥികളുടെ വക്കീൽ നോട്ടീസ്. മലയാളി വിദ്യാ൪ഥികളായ ലദീദ ഫ൪സാനയും ആയിശ റന്നയുമാണ് ഓപ് ഇന്ത്യക്കെതിരെ വക്കീൽ നോട്ടീസയച്ചത്.

അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നിരുപാധിക മാപ്പപേക്ഷിക്കണമെന്നുമാണ് ആവിശ്യം. കലാപത്തിന് ആഹ്വാനം ചെയ്തത് ലദീദയും ആയിശയുമാണെന്ന ഓപിന്ത്യ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമ൪ശങ്ങൾ അപകീ൪ത്തിപരമാണെന്ന് ഇരുവരും വക്കീൽ നോട്ടീസിൽ ആരോപിച്ചു.