LiveTV

Live

National

"വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ക്കു​റി​ച്ച് ചോ​ദി​ക്കു​മ്പോ​ൾ, പ്ര​ധാ​ന​മ​ന്ത്രി​ക്ക് താല്‍പര്യം ക​ളി​പ്പാ​ട്ട​ങ്ങ​ളി​ൽ": രാ​ഹു​ൽ ഗാന്ധി

നീ​റ്റ്-​ജെ.​ഇ.​ഇ പ​രീ​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ രാ​ജ്യ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ പ്രസ്താവന

"വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ക്കു​റി​ച്ച് ചോ​ദി​ക്കു​മ്പോ​ൾ, പ്ര​ധാ​ന​മ​ന്ത്രി​ക്ക് താല്‍പര്യം ക​ളി​പ്പാ​ട്ട​ങ്ങ​ളി​ൽ": രാ​ഹു​ൽ ഗാന്ധി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വീ​ണ്ടും. മന്‍ കി ബാത്തില്‍ ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രാഹുലിന്റെ പരിഹാസ ട്വീറ്റ്. നീ​റ്റ്-​ജെ.​ഇ.​ഇ പ​രീ​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ രാ​ജ്യ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ പ്രസ്താവന.

നീ​റ്റ്-​ജെ.​ഇ.​ഇ പ​രീ​ക്ഷ സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ഇ​തു​വ​രെ ഒ​ന്നും പ​റ​ഞ്ഞി​ല്ല. രാ​ജ്യം ക​ളി​പ്പാ​ട്ട നി​ര്‍​മാ​ണ​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത മോ​ദി ഊ​ന്നി​പ്പ​റ​യു​ക​യും ചെ​യ്തു​വെ​ന്ന് രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. "മ​ന്‍​കി ബാ​ത്ത​ല്ല വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ക്ഷ​ത്ത് നി​ന്നും' എ​ന്ന ഹാ​ഷ് ടാ​ഗോ​ടു​കൂ​ടി​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്. നേ​ര​ത്തേ, മ​ൻ​കി ബാ​ത് റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യി​ൽ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ക​ളി​പ്പാ​ട്ട നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. കു​ട്ടി​ക​ളു​ടെ വി​കാ​സ​ത്തി​ന് ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ പ്ര​ധാ​ന​മാ​ണെ​ന്നും രാജ്യം ക​ളി​പ്പാ​ട്ട നി​ര്‍​മാ​ണ​ത്തി​ല്‍ മു​ന്നി​ലെ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം അവശ്യപ്പെട്ടു.