LiveTV

Live

National

പുൽവാമ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു, ഇന്ത്യന്‍ സൈനികന് വീരമ്യത്യു

തീവ്രവാദികളിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തു

പുൽവാമ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു, ഇന്ത്യന്‍ സൈനികന് വീരമ്യത്യു

ജമ്മുകശ്മീരിലെ പുൽവാമയിലെ സദൂര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ പൊലീസും സുരക്ഷാസേനയും ചേര്‍ന്ന് മൂന്നു ഭീകരരെ വധിച്ചു. ഒരു സൈനികന് വീരമ്യത്യു.

സെെന്യം വധിച്ച മൂന്ന് ഭീകരരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് തെരച്ചിൽ തുടരുന്നതായി കശ്മീര്‍ പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ദ​ക്ഷി​ണ ക​ശ്​​മീ​രി​ലെ ഷോ​പി​യാ​ൻ ജി​ല്ല​യി​ൽ കി​ലോ​റ ഏ​രി​യ​യി​ലുണ്ടായ ഏ​റ്റു​മു​ട്ട​ലിൽ നാ​ലു തീ​വ്ര​വാ​ദി​ക​ളെ സു​ര​ക്ഷ​സേ​ന വധിച്ചിരുന്നു. സൈ​ന്യം ന​ട​ത്തി​യ തി​രി​ച്ചിലിനിടെയാ​ണ്​ ഏ​റ്റു​മു​ട്ട​ൽ നടന്നത്.

തീവ്രവാദികളിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തു. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.