LiveTV

Live

National

പ്രശാന്ത് ഭൂഷന് തിങ്കളാഴ്ച്ച ശിക്ഷ വിധിക്കും

കോടതിയലക്ഷ്യ കേസിൽ ഭൂഷൺ കുറ്റക്കാരനാണെന്ന് ആ​ഗസ്റ്റ് പതിനാലിന് കോടതി വിധിച്ചിരുന്നു.

പ്രശാന്ത് ഭൂഷന് തിങ്കളാഴ്ച്ച ശിക്ഷ വിധിക്കും

മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി തിങ്കളാഴ്ച്ച ശിക്ഷ വിധിക്കും. കേസിൽ മാപ്പ് പറയാൻ അവസരം നൽകുകയാണെന്ന കോടതിയുടെ വാ​ഗ്ദാനം നേരത്തെ പ്രശാന്ത് ഭൂഷൺ നിരസിക്കുകയായിരുന്നു. കോടതിയലക്ഷ്യ കേസിൽ ഭൂഷൺ കുറ്റക്കാരനാണെന്ന് ആ​ഗസ്റ്റ് പതിനാലിന് കോടതി വിധിച്ചിരുന്നു.

സുപ്രീംകോടതിയുടെ നിഷ്പക്ഷതയെ കുറിച്ചും, ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ കുപ്രസിദ്ധമായ ഹാർലി ഡേവിഡ്സൻ ചിത്രത്തെ വിമർശിച്ചുമുള്ള പ്രശാന്ത് ഭൂഷന്റെ ട്വീറ്റിൻമേലാണ് കോടതിയുടെ നടപടി. രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യ കേസെടുക്കുകയായിരുന്നു.

2009-ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ, കഴിഞ്ഞ 16 സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരിൽ പകുതിയും അഴിമതിക്കാരാണെന്ന് പറഞ്ഞ മറ്റൊരു കോടതിയലക്ഷ്യക്കേസും അദ്ദേഹം നേരിടുന്നുണ്ട്.