LiveTV

Live

National

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ അധികാരം വെട്ടിക്കുറക്കാന്‍ കേന്ദ്ര നീക്കം; പൊതു തെര‍ഞ്ഞെടുപ്പുകളും വോട്ടര്‍ പട്ടികയും ഏകീകരിക്കാന്‍ ആലോചന

ഒരു തെരഞ്ഞെടുപ്പ്, ഒറ്റ വോട്ടർപട്ടിക . ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി. ജെ.പി നല്‍കിയ ഈ വാഗ്ദാനം യാഥാര്‍ഥ്യമാക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നീക്കമാരംഭിച്ചിരിക്കുന്നത്

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ അധികാരം വെട്ടിക്കുറക്കാന്‍ കേന്ദ്ര നീക്കം; പൊതു തെര‍ഞ്ഞെടുപ്പുകളും വോട്ടര്‍ പട്ടികയും ഏകീകരിക്കാന്‍ ആലോചന

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ അധികാരം വെട്ടിക്കുറച്ച് പൊതു തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. ലോക്സഭ - നിയമസഭ - തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനും ഒറ്റ വോട്ടർ പട്ടിക കൊണ്ടുവരാനുമാണ് ആലോചന. സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താന്‍ കാബിനറ്റ് സെക്രട്ടറിക്ക് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിർദേശം നല്‍കി.

ഒരു തെരഞ്ഞെടുപ്പ്, ഒറ്റ വോട്ടർപട്ടിക . ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി. ജെ.പി നല്‍കിയ ഈ വാഗ്ദാനം യാഥാര്‍ഥ്യമാക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നീക്കമാരംഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്തല്‍, വോട്ടർ പട്ടിക തയ്യാറാക്കല്, തയ്യാറെടുപ്പ്, നിയന്ത്രണം എന്നിവക്കെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് അധികാരം നല്‍കുന്ന ഭരണഘടനയുടെ ആർട്ടിക്കിള്‍ 243 K, 243- ZA എന്നിവ ഭേദഗതി ചെയ്യാനാണ് ആലോചന. പൊതു തെരഞ്ഞെടുപ്പുകളുടെ വോട്ടര്‍ പട്ടിക തന്നെ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ട നിയമ ഭേദഗതിയും കൊണ്ടുവരും.

ആഗസ്റ്റ് 13ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ മിശ്രയുടെ അധ്യക്ഷതയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യോഗം ചേർന്നുവെന്നാണ് റിപ്പോർട്ട്. യോഗത്തില്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബ, ലെജിസ്ലേറ്റീവ് സെക്രട്ടറി പി.നാരായണ രാജു, പഞ്ചായത്തീരാജ് സെക്രട്ടറി സുനില്‍ കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനറല്‍ സെക്രട്ടറി ഉമേഷ് സിന്‍ഹ എന്നിവർ പങ്കെടുത്തു. നിര്‍ദേശത്തെ പഞ്ചായത്തീരാജ് സെക്രട്ടറിയടക്കം പിന്തുണച്ചുവെന്നാണ് വിവരം. ഭൂരിഭാഗം സംസ്ഥാനങളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടർപട്ടികയാണ് തദ്ദേശ തരഞ്ഞെടുപ്പുകള്‍ക്കും ഉപയോഗിക്കുന്നത്. കേരളമടക്കം 10 സംസ്ഥാനങ്ങളും ജമ്മുകശ്മീരുമാണ് തദ്ദേശ തെരഞ്ഞെടുപ്പിന് പ്രത്യേകം വോട്ടർ പട്ടിക ഉപയോഗിക്കുന്നത്.