LiveTV

Live

National

മരം കച്ചിത്തുരുമ്പായി; പ്രളയത്തില്‍പെട്ടയാളെ എയര്‍ലിഫ്റ്റ് ചെയ്തു

കഴിഞ്ഞ ഒരാഴ്ച്ചയായി ശക്തമായ മഴയാണ് മധ്യപ്രദേശിൽ പെയ്തത്.

 മരം കച്ചിത്തുരുമ്പായി; പ്രളയത്തില്‍പെട്ടയാളെ എയര്‍ലിഫ്റ്റ് ചെയ്തു

'കച്ചിത്തുരുമ്പ്' എന്ന വാക്ക് ശരിക്കും അനുഭവിച്ചറിഞ്ഞ് കാണും മധ്യപ്രദേശുകാരൻ മധു കഹാർ. നാലുപാടും കുതിച്ചെത്തിയ വെള്ളക്കെട്ടിൽ നിന്നും രക്ഷപ്പെടാൻ ഇരുപത്തിനാല് മണിക്കൂറാണ് കഹാർ മരത്തിന് മുകളിൽ കഴിച്ചുകൂട്ടിയത്. ഒടുവിൽ ഇയാളെ ഹെലികോപ്ടര്‍ വഴി എയർ ലിഫ്റ്റ് ചെയ്ത് രക്ഷിച്ചെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലാകെ പ്രചരിച്ചു.

മധ്യപ്രദേശിലെ ചിന്ദ്‍വാര ജില്ലയിലാണ് സംഭവം. ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ അണക്കെട്ട് തുറന്നിട്ടിരുന്നു. കൂട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ തുരുത്തിൽ എത്തിയ മധു കഹാർ പ്രളയത്തിൽ ഒറ്റപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൂടെ വന്നവര്‍ രക്ഷപ്പെട്ടു.

കഴിഞ്ഞ ഒരാഴ്ച്ചയായി ശക്തമായ മഴയാണ് മധ്യപ്രദേശിൽ പെയ്തത്. വരും ദിവസങ്ങളിലും പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മധ്യപ്രദേശിന് പുറമെ മഹാരാഷ്ട്ര, കൊങ്കൺ മേഖല, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലവസ്ഥാ കേന്ദ്രത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.