LiveTV

Live

National

വെട്ടുകിളി ആക്രമണത്തെ ഡ്രോണുകള്‍ ഉപയോഗിച്ച് തോല്‍പിച്ചെന്ന് പ്രധാനമന്ത്രി

കോവിഡ് വ്യാപനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ കൈവരിച്ച ഈ നേട്ടത്തെക്കുറിച്ച് ഒരാഴ്ചയെങ്കിലും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

വെട്ടുകിളി ആക്രമണത്തെ ഡ്രോണുകള്‍ ഉപയോഗിച്ച് തോല്‍പിച്ചെന്ന് പ്രധാനമന്ത്രി

വെട്ടുകിളി ആക്രമണത്തെ ഡ്രോണുകള്‍ ഉപയോഗിച്ച് ചെറുത്തു തോ ല്‍പ്പിക്കാന്‍ ഇന്ത്യക്കായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്സാന്‍സിയിലെ റാണി ലക്ഷ്മി ഭായ് കേന്ദ്രകാര്‍ഷിക സര്‍വകലാശാലയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വ്യാപനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ കൈവരിച്ച ഈ നേട്ടത്തെക്കുറിച്ച് ഒരാഴ്ചയെങ്കിലും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശ് അടക്കം രാജ്യത്തെ പത്തു സംസ്ഥാനങ്ങളില്‍ വെട്ടുകിളിയുടെ ആക്രമണം രൂക്ഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് അടക്കം രാജ്യത്തെ പത്തു സംസ്ഥാനങ്ങളില്‍ വെട്ടുകിളിയുടെ ആക്രമണം രൂക്ഷമായിരുന്നു. അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന വെട്ടുകിളികളെ സാമ്പ്രദായിക മാര്‍ഗങ്ങളിലൂടെ നേരിടാന്‍ സാധിക്കുമായിരുന്നില്ല. ഈ പ്രതിസന്ധിയെ ഇന്ത്യ നേരിട്ടത് ശാസ്ത്രീയമായ രീതിയിലാണ്. വലിയ വിജയമാണ് ഇക്കാര്യത്തില്‍ നാം നേടിയതെന്ന് മോദി പറഞ്ഞു.

പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഹെക്ടര്‍കണക്കിന് പ്രദേശത്തെ വിളകളെയാണ് വെട്ടുകിളി ആക്രണം ബാധിച്ചത്.