LiveTV

Live

National

ഡല്‍ഹി സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ വരണമെന്ന് ബിജെപി; വരില്ലെന്ന് അണ്ണാ ഹസാരെ

2014ല്‍ നിങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പറഞ്ഞത് രാജ്യം അഴിമതിരഹിതമാക്കുമെന്നാണ്. പക്ഷേ ജനങ്ങളുടെ ദുരിതത്തിന് ഒരു കുറവുമില്ല. വല്ലപ്പോഴും ആത്മപരിശോധന നടത്തണമെന്നും അണ്ണാ ഹസാരെ

ഡല്‍ഹി സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ വരണമെന്ന് ബിജെപി; വരില്ലെന്ന് അണ്ണാ ഹസാരെ

ഡല്‍ഹി സർക്കാരിനെതിരായ സമരത്തിൽ പങ്കെടുക്കണമെന്ന ബിജെപിയുടെ അഭ്യർഥന തള്ളി ആക്റ്റിവിസ്റ്റ് അണ്ണാ ഹസാരെ. കേന്ദ്രം ഭരിക്കുന്ന പാർട്ടി ഇത്തരമൊരാവശ്യം മുൻപോട്ട് വച്ചത് ദൗർഭാഗ്യകരമാണെന്നാണ് അണ്ണാ ഹസാരെയുടെ പ്രതികരണം. ബിജെപിയുടെ ഡല്‍ഹിയിലെ അധ്യക്ഷനെഴുതിയ കത്തിലാണ് അണ്ണാ ഹസാരെ നിലപാട് വ്യക്തമാക്കിയത്.

ഡല്‍ഹിയില്‍ വന്ന് ലോക്പാല്‍ പോലൊരു പ്രക്ഷോഭം നടത്തി ശബ്ദമുയര്‍ത്തണമെന്നാണ് ബിജെപി തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അണ്ണാ ഹസാരെ കത്തില്‍ പറയുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി പണമോ അധികാരമോ ഒന്നുമില്ലാത്ത 83കാന്‍റെ സഹായം തേടുന്നത് നിര്‍ഭാഗ്യകരമാണെന്നാണ് അണ്ണാ ഹസാരെയുടെ മറുപടി.

അധികാരം നിങ്ങളുടെ കയ്യിലാണ്. ഡല്‍ഹി സര്‍ക്കാരും നിങ്ങളുടെ കീഴിലാണ്. അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും അവകാശപ്പെടാറുള്ളത്. ഡല്‍ഹി സര്‍ക്കാര്‍ അഴിമതി നടത്തിയെങ്കില്‍ എന്തുകൊണ്ട് ശക്തമായ നിയമ നടപടി സ്വീകരിക്കുന്നില്ല? അതോ അഴിമതി തുടച്ചുനീക്കുന്നുവെന്നത് വെറും പൊള്ളയായ അവകാശവാദമാണോയെന്നും അണ്ണാ ഹസാരെ ചോദിക്കുന്നു.

22 വര്‍ഷമായി സമൂഹത്തിന് വേണ്ടി അഹിംസാ മാര്‍ഗത്തില്‍ താന്‍ സമരം ചെയ്യുന്നുണ്ട്. പാര്‍ട്ടി നോക്കിയല്ല താന്‍ സമരം ചെയ്തത്. 2011ലെ ഡല്‍ഹി പ്രക്ഷോഭം അഴിമതിക്കെതിരെയായിരുന്നു. ജനങ്ങളുടെ ജീവിതം ദുസ്സഹമായ കാലമായിരുന്നു അത്. 2014ല്‍ നിങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പറഞ്ഞത് രാജ്യം അഴിമതിരഹിതമാക്കുമെന്നാണ്. പക്ഷേ ജനങ്ങളുടെ ദുരിതത്തിന് ഒരു കുറവുമില്ല. മറ്റുള്ള പാര്‍ട്ടികളുടെ കുറ്റം മാത്രമേ നിങ്ങള്‍ കാണുന്നുള്ളൂ. വല്ലപ്പോഴും ആത്മപരിശോധന നടത്തണമെന്നും അണ്ണാ ഹസാരെ ആവശ്യപ്പെട്ടു.

दि. 28/08/2020 प्रति, मा. आदेश गुप्ता, अध्यक्ष भारतीय जनता पार्टी, दिल्ली प्रदेश महोदय, आपने 24 अगस्त को...

Posted by Anna Hazare on Friday, August 28, 2020