LiveTV

Live

National

പരീക്ഷ എഴുതിയ 57 കുട്ടികള്‍ കോവിഡ് ബാധിച്ച് മരിച്ചോ? കോണ്‍ഗ്രസ് നേതാവിന്‍റെ പോസ്റ്റിന്‍റെ സത്യാവസ്ഥ ഇതാണ്

കണ്‍സോർഷ്യം ഓഫ് മെഡിക്കല്‍ എഞ്ചിനിയറിങ്ങ് ഡെന്‍റല്‍ കോളേജസ് ഓഫ് കര്‍ണാടക (COMEDK) എഴുതിയ 57 വിദ്യാര്‍ഥികള്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് അല്‍കാ ലാമ്പയുടെ ട്വീറ്റ്

പരീക്ഷ എഴുതിയ 57 കുട്ടികള്‍ കോവിഡ് ബാധിച്ച് മരിച്ചോ? കോണ്‍ഗ്രസ് നേതാവിന്‍റെ പോസ്റ്റിന്‍റെ സത്യാവസ്ഥ ഇതാണ്

നാടെങ്ങും കോവിഡ് ഭീതിയിലാണ്. സ്കൂളുകളും കോളേജുകളും ക്ലാസുകള്‍ ഓണ്‍ലൈനാക്കിയാണ് ഇപ്പോള്‍ അദ്ധ്യയനം നടത്തുന്നത്. ബി.ജെ.പി ഇതര സംസ്ഥാനങ്ങള്‍ പരീക്ഷകള്‍ നടത്തുന്നതിനെതിരെ രംഗത്ത് ഇപ്പോള്‍ തന്നെ വന്നു കഴിഞ്ഞു. ഇപ്പോഴിതാ പരീക്ഷ നടത്തിപ്പിനെതിരെ മറ്റൊരു പ്രചാരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നോതാവ് അല്‍കാ ലാമ്പ.

ട്വിറ്ററിലൂടെയാണ് അല്‍കാ ലാമ്പ വിവാദ പ്രസ്ഥാവന നടത്തിയത്. കര്‍ണാടക നടത്തുന്ന പ്രവേശന പരീക്ഷയായ കണ്‍സോർഷ്യം ഓഫ് മെഡിക്കല്‍ എഞ്ചിനിയറിങ്ങ് ഡെന്‍റല്‍ കോളേജസ് ഓഫ് കര്‍ണാടക (COMEDK) എഴുതിയ 57 വിദ്യാര്‍ഥികള്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് അല്‍കാ ലാമ്പയുടെ ട്വീറ്റ്. മിനിറ്റുകള്‍ക്കകം തന്നെ ട്വീറ്റ് വൈറലാവുകയും ചെയ്തു.

അല്‍കാ ലാമ്പയുടെ ട്വീറ്റ് ഇങ്ങനെ

"എല്ലാവരും അറിയുന്നത് പോലെ തന്നെ പരീക്ഷകള്‍ നടത്തുകയാണ്. വിദ്യാര്‍ത്ഥികളുടെ ജീവന്‍ വച്ച് ഇനി എന്ത് തരത്തിലുള്ള പരീക്ഷയാണ് സര്‍ക്കാര്‍ നടത്തുന്നത് COMEDK യു.ജി.ഇ.റ്റി 2020 പരീക്ഷ എഴുതിയ 57 വിദ്യാര്‍ത്ഥികള്‍ മരിക്കുകയും 5,371 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 8456 വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ക്വാറന്‍റൈനിലാണ്". ഇങ്ങനെ പോകുന്നു ട്വീറ്റ്.

ഒരു പ്രമുഖ ദേശീയ മാധ്യമം നല്‍കിയ വാര്‍ത്ത കണ്ടാണ് അല്‍ക ലാമ്പ ഇത്തരമൊരു പ്രസ്ഥാവന നടത്തിയത്. തൊട്ടുപിന്നാലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി സര്‍ക്കാരിനെതിരെ രംഗത്തു വരികയും ചെയ്തു.

Fact Check

പൂര്‍മായും തെറ്റായഒുരവാര്‍ത്തയാണിത്. സ്ക്രീന്‍ ഷോട്ടുകളില്‍ പ്രചരിക്കുന്ന തരത്തില്‍ ന്യൂസ് 18 ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടില്ല. എന്ന് അവരുടെ ഔദ്യേഗിക വെബ്സൈറ്റ് പരിശോധിച്ചാല്‍ വ്യക്തമാകും.

ഇനി പ്രചരിക്കുന്ന വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് ഒന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ നിരവധി വ്യാകരണപിശകുകളും അക്ഷരത്തെറ്റുകളും കണ്ടെത്താനാകും. ആദ്യമായി തന്നെ COMEDK എന്ന പേര് നോക്കാം. COMDEK എന്ന് തെറ്റിച്ചാണ് വാര്‍ത്തയിൽ നല്‍കിയിരിക്കുന്നത്.

അതിനൊപ്പം തന്നെ ചെറിയ അക്ഷരതെറ്റുകളും വാര്‍ത്തയിലുണ്ട്. ഫോട്ടോഷോപ്പിന്‍റെ സഹായത്തോടെ ക്രിത്രിമമായി നിര്‍മ്മിച്ച ഒരു വാര്‍ത്തയാണ് അല്‍ല്‍കാ ലാമ്പയടക്കം നിരവധി പ്രമുഖര്‍ പങ്കുവെച്ചത് എന്ന് ചുരുക്കം.