LiveTV

Live

National

തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് എം.പി കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു

തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് എം.പി കോവിഡ് ബാധിച്ച് മരിച്ചു

തമിഴ്നാട് കോണ്‍ഗ്രസ് ഘടകത്തിന്‍റെ വര്‍ക്കിങ് പ്രസിഡന്‍റും കന്യാകുമാരി എം.പിയുമായ എച്ച് വസന്തകുമാര്‍ കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആഗസ്റ്റ് 10 നാണ് അദ്ദേഹത്തിന് കേവിഡ് സ്ഥിരീകരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. നാംഗുന്നേരിയില്‍ നിന്നും നിയമസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.