LiveTV

Live

National

അധ്യക്ഷ നിയമനം: ആറ് മാസം വരെ കാത്തിരിക്കും, കത്ത് അയച്ചത് വിഭാഗീയ പ്രവര്‍ത്തനമല്ല: ഗുലാം നബി ആസാദ്

തെരഞ്ഞെടുപ്പിലൂടെ ആര് പ്രസിഡന്റ് ആയാലും അംഗീകരിക്കുമെന്ന് ഗുലാം നബി ആസാദ്

അധ്യക്ഷ നിയമനം: ആറ് മാസം വരെ കാത്തിരിക്കും, കത്ത് അയച്ചത് വിഭാഗീയ പ്രവര്‍ത്തനമല്ല: ഗുലാം നബി ആസാദ്

കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് അയച്ചത് സമാന്തര സംഘടന പ്രവർത്തനമല്ലെന്ന് ഗുലാം നബി ആസാദ്. പാർട്ടി പ്രവർത്തനത്തെ കുറിച്ച് അറിയാത്ത നേതാക്കളാണ് കത്തിനെ വിമർശിക്കുന്നത്. മുഴുവൻ സമയ അധ്യക്ഷനെ നിയമിക്കാൻ ആറ് മാസം വരെ കാത്തിരിക്കാൻ തയ്യാറാണ്. തെരഞ്ഞെടുപ്പിലൂടെ ആര് പ്രസിഡന്റ് ആയാലും അംഗീകരിക്കും. രാഹുൽ ഗാന്ധിയോ മറ്റാരെങ്കിലുമോ അധ്യക്ഷനാകുമോ എന്നത് തന്നെ അലട്ടുന്നില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

കോണ്‍ഗ്രസില്‍ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച 23 പേരില്‍ ഒരാളാണ് ഗുലാം നബി ആസാദ്. ഒരു ലക്ഷ്യം നേടിക്കഴിഞ്ഞു, ആറ് മാസത്തിനുള്ളില്‍ മുഴുവന്‍ സമയ പ്രസിഡന്‍റിനെ നിയമിക്കാന്‍ എഐസിസി യോഗത്തില്‍ തീരുമാനമായിട്ടുണ്ടെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. 'പ്രസിഡന്‍റ് സ്ഥാനാര്‍ഥികളല്ല ഞങ്ങള്‍, മുഴുവന്‍ സമയ പ്രസിഡന്‍റിനെ വേണമെന്നാണ് ഞങ്ങളുടെ ആവശ്യം'- ഗുലാം നബി ആസാദ് വ്യക്തമാക്കി.