LiveTV

Live

National

പ്രണബ്​ മുഖർജി അതീവ ഗുരുതരാവസ്ഥയില്‍; വെൻറിലേറ്ററിൽ കോമയിൽ

തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതു മാറ്റാനുള്ള ശസ്ത്രക്രിയക്കായി ആഗസ്റ്റ് 10നാണ് പ്രണബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

പ്രണബ്​ മുഖർജി അതീവ ഗുരുതരാവസ്ഥയില്‍; വെൻറിലേറ്ററിൽ കോമയിൽ

‌ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജി (84) തീവ്രാവസ്ഥയിലുള്ള കോമയിലേക്ക്​ മാറിയെന്ന്​ ആശുപത്രി അധികൃതർ. പ്രണബ്​ മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നും വെൻറിലേറ്റർ സഹായത്തോടെയാണ്​ ജീവൻ നിലനിർത്തുന്നതെന്നും മെഡിക്കൽ സംഘം പുറത്തുവിട്ട പ്രസ്​താവനയിൽ വ്യക്തമാക്കുന്നു.

തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതു മാറ്റാനുള്ള ശസ്ത്രക്രിയക്കായി ആഗസ്റ്റ് 10നാണ് പ്രണബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. അടിയന്തര മസ്​തിഷ്​ക ശസ്​ത്രക്രിയക്ക്​ വിധേയനായ അദ്ദേഹത്തിന്​ പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്വാസകോശത്തിലെപ്രണബ്​ മുഖർജി കോമയിൽ; വെൻറിലേറ്ററിൽ തുടരുന്നു അണുബാധ കാരണം ആഗസ്​റ്റ്​ 20ന്​ ആരോഗ്യനില വഷളായിരുന്നു.