LiveTV

Live

National

ഷര്‍ജീല്‍ ഉസ്മാനിയെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന

ജൂലൈ എട്ടിനാണ് ഷര്‍ജീല്‍ ഉസ്മാനിയെ അഅ്സംഗഢിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത്

ഷര്‍ജീല്‍ ഉസ്മാനിയെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന

പൗരത്വ സമരത്തിന്‍റെ പേരിൽ യു.പി പൊലീസ് അറസ്റ്റ് ചെയ്ത ഫ്രട്ടേണിറ്റി മൂവ്മെന്‍റ് ദേശീയ സെക്രട്ടറി ഷര്‍ജീല്‍ ഉസ്മാനിയുടെ മോചനം ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന. ഒരു മാസത്തോളമായി ഉത്തര്‍പ്രദേശിലെ അലിഗഢ് ജയിലില്‍ കഴിയുകയാണ് ഷര്‍ജീല്‍ ഉസ്മാനി. ജൂലൈ എട്ടിനാണ് ഷര്‍ജീല്‍ ഉസ്മാനിയെ അഅ്സംഗഢിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത്. ക്രൈം ബ്രാഞ്ചില്‍ നിന്നും എന്ന് പറഞ്ഞ അഞ്ചംഗ സംഘമാണ് വീട്ടില്‍ നിന്നും ഷര്‍ജീല്‍ ഉസ്മാനിയെ അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റ് വാറന്‍റോ മെമോയോ ഒന്നുമില്ലാതെ ഷര്‍ജീല്‍ ഉസ്മാനിയുടെ വീട്ടിലെത്തിയ സംഘം ലാപ്ടോപ് അടക്കം കസ്റ്റഡിയിലെടുത്തിരുന്നു. അലിഗഢ് സര്‍വകലാശാലയില്‍ നടന്നതുള്‍പ്പടെ നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അഞ്ച് എഫ്.ഐ.ആറുകളാണ് ഷര്‍ജീല്‍ ഉസ്മാനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പൗരത്വ സമരത്തിന്‍റെ മുന്നില്‍ നിന്ന ഷര്‍ജീല്‍ ഉസ്മാനി അടക്കമുള്ള രാജ്യത്തെ സര്‍വകലാശാല വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള അറസ്റ്റുകളില്‍ പ്രതിഷേധിച്ചും ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടും രാഷ്ട്രീയ, സാമൂഹിക, മാധ്യമ രംഗത്തെ പ്രമുഖര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി.

സംയുക്ത പ്രസ്താവനയില്‍ ഒപ്പ് വെച്ചവര്‍

  1. Ansar Aboobakar, President, Fraternity Movement.

  2. Dhaya Neppolean, State Joint Secretary, Radical Students’ Forum (VCK) - Tamilnadu.

  3. Kawalpreet Kaur, State President, AISA- Delhi

  4. Labeed Shafi, President, Students’ Islamic Organization of India

  5. M S Sajid, President, Campus Front of India

  6. Mozaherul Islam, President, Bihar Youth Organization- Bihar

  7. Nadeem Khan, United Against Hate

  8. Nahas Mala, President, Solidarity Youth Movement- Kerala.

  9. Sohini Shoaib, Jan Jagran Shakti Sangathan- Bihar.

  10. T A Kishore, State President, Cherama Sambava Youth Federation (CSYF)- Kerala

  11. T.P Ashrafali, President, Muslim Students’ Federation

  12. Asad Ashraf, Karvaan India.

  13. Aslah Kayyalakath, Editor, Maktoob

  14. Moktar Hossain Mondal, TDN Bengla

  15. Raees Muhammad, Dalit Camera

  16. Bhatta Ram, Former President, Tata Institute of Social Science SU

  17. Intekhab Alam, Vice-President, Maulana Azad National Urdu University SU.

  18. M Salman Imtiaz, Outgoing President, Aligarh Muslim University SU

  19. Samar Ali, General Secretary, English and Foreign Language University SU.

  20. Umar Faruq Quadri, President, Maulana Azad National Urdu University SU.

  21. Akshay Sawant, Coordinator, Ambedkara Periyar Phule Study Circle (APPSC), IIT Bombay

  22. Hiba bint Karim, Ambedkar Students’ Association, Pondicherry University.

  23. Iniyavan Banumathi, President, Ambedkar Students Association, HCU

  24. Jitendra Suna, Birsa Ambedkar Phule Students’ Association, JNU

  25. Muhammad Nihad PV, AMU Students Collective,

  26. Parimala, Forum for IT Employees (FITE)- Tamil Nadu

  27. Shashi Kumar, Convener, Bahujan Students Front, HCU

  28. Abdul Matin, Jadhavpur University- Kolkata

  29. Adv Syed Ghiyaduddin, student activist, Usmania University

  30. Ben J Anthrayose, Artist, Research Scholar, EFLU

  31. Kaleem Siddique, Social Activist, Ahmedabad, Gujarat.

  32. Ladeeda Farzana, Student Activist, Jamia Millia Islamia

  33. Nabiya Khan, Poet, Student Activist

  34. Raniya Zulaikha, Student Activist, Delhi University

  35. Shahid Lone, Writer, Research Scholar, Jamia Millia Islamia

  36. Shefali Saini, Research Scholar, TISS Mumbai.

  37. Shrutheesh Kannadi, Research Scholar, Pondicherry University

  38. Tejaswini Tabhane, Student Activist, Delhi University

  39. Adivasi Students’ Forum, TISS

  40. Dayar i Shouq Students Charter, Jamia Millia Islamia

  41. Democratic Students’ Union, JNU