LiveTV

Live

National

യു.പിയില്‍ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കഴുത്തറുത്ത് ഉപേക്ഷിച്ചു

പത്ത്ദിവസത്തിനുള്ളില്‍ രണ്ടാമത്തെ പെൺകുട്ടിയാണ് യുപിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്.

യു.പിയില്‍ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കഴുത്തറുത്ത് ഉപേക്ഷിച്ചു

ഉത്തര്‍പ്രദേശിലെ ലഖിംപൂർ ഖേരിയില്‍ വീണ്ടും പീഡന കൊലപാതകം. ഗ്രാമത്തിലെ കുളത്തിന് സമീപത്തുനിന്നാണ് 17 വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച സ്‍കോളർഷിപ്പ് ഫോം പൂരിപ്പിക്കാനായി വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. പത്ത്ദിവസത്തിനുള്ളില്‍ രണ്ടാമത്തെ പെൺകുട്ടിയാണ് സംസ്ഥാനത്ത് ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ശരീരം വികൃതമാക്കി ഉപേക്ഷിക്കുകയായിരുന്നു. കഴുത്തറുത്ത നിലയിലാണ് ഗ്രാമത്തിലെ വെള്ളമില്ലാത്ത കുളത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീടിന് 200 മീറ്റര്‍ അകലെയായാണ് ഈ കുളമുള്ളത്. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായായതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും. പ്രതിയെ ഉടന്‍തന്നെ പിടികൂടുമെന്ന് ഖേരി പൊലീസ് മേധാവി സതേന്ദര്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലഖിംപുരിൽ ആഗസ്റ്റ് 15നാണ് 13 കാരിയായ മറ്റൊരു പെണ്‍കുട്ടി ബലാത്സംഗത്തിന്​ഇരയായി കൊല്ലപ്പെട്ടത്. നാക്ക്​ മുറിച്ചെടുക്കുകയും കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്ത നിലയിലായില്‍ കരിമ്പിൻ പാടത്ത്​ഉപേക്ഷിച്ച നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. സംഭവത്തിൽ ഗ്രാമവാസികളായ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.

കണ്ണുകൾ ചൂഴ്ന്നെടുത്തു, നാവ് മുറിച്ചുമാറ്റി; യുപിയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്നു
Also Read

കണ്ണുകൾ ചൂഴ്ന്നെടുത്തു, നാവ് മുറിച്ചുമാറ്റി; യുപിയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്നു