Top

മന്ത്രിയെ തടഞ്ഞ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് പോലീസിന്‍റെ ലാത്തിചാർജ്

മഹാരാഷ്ട്രയിലെ ധൂലെയിൽ വച്ച് മന്ത്രിയുടെ കാര്‍ തട‍‍‍‍ഞ്ഞ പ്രവർത്തകർ സംഘർഷവസ്ഥ സൃഷ്ടിച്ചു

MediaOne Logo

Web Desk

Web Desk

  • Published:

    26 Aug 2020 4:44 PM GMT

  • Updated:

    2020-08-26 16:44:29.0

മന്ത്രിയെ തടഞ്ഞ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് പോലീസിന്‍റെ ലാത്തിചാർജ്
X

മഹാരാഷ്ട്ര മന്ത്രി അബ്ദുൾ സത്താറിനെ തടഞ്ഞ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് പോലീസിന്‍റെ ലാത്തിചാർജ്. കോവി‍ഡ് കാരണം വിദ്യാർത്ഥികളുടെ കോളേജ് ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് എ.ബി.വി.പിയുടെ പ്രവർത്തകർ മന്ത്രിയുടെ കാർ തടഞ്ഞത്. മഹാരാഷ്ട്രയിലെ ധൂലെയിൽ വച്ച് മന്ത്രിയുടെ കാര്‍ തട‍‍‍‍ഞ്ഞ പ്രവർത്തകർ സംഘർഷവസ്ഥ സൃഷ്ടിച്ചു. തുടർന്ന് മഹാരാഷ്ട പോലീസ് ലാത്തി ചാർജ് നടത്തി.

നേരത്തെ വിദ്യാഭ്യാസ മന്ത്രി ഉദയ് സമന്ത് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി പ്രക്ഷോഭം നടന്നിരുന്നു. വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങളില്‍ ഈ സർക്കാർ ശ്രദ്ധിക്കുന്നില്ലെന്നും തൂടര്‍ന്നും പ്രക്ഷോഭം നടത്തുമെന്നും എ.ബി.വി.പി ട്വിറ്ററിലുടെ അറിയിച്ചു.

TAGS :
Next Story