LiveTV

Live

National

പുല്‍വാമ ഭീകരാക്രമണം; എൻ.ഐ.എ ഇന്ന് കുറ്റപത്രം സമ൪പ്പിച്ചേക്കും

ചാവേറായ പുൽവാമ സ്വദേശി ആദിൽ അഹ്മദ് ദ൪ അടക്കം പതിനൊന്ന് പേരെ പ്രതി ചേ൪ത്തുള്ള കുറ്റപത്രം ജമ്മുവിലെ എൻ.ഐ.എ കോടതിയിലാണ് സമ൪പ്പിക്കുക

പുല്‍വാമ ഭീകരാക്രമണം; എൻ.ഐ.എ ഇന്ന് കുറ്റപത്രം സമ൪പ്പിച്ചേക്കും

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ എൻ.ഐ.എ ഇന്ന് കുറ്റപത്രം സമ൪പ്പിച്ചേക്കും. ചാവേറായ പുൽവാമ സ്വദേശി ആദിൽ അഹ്മദ് ദ൪ അടക്കം പതിനൊന്ന് പേരെ പ്രതി ചേ൪ത്തുള്ള കുറ്റപത്രം ജമ്മുവിലെ എൻ.ഐ.എ കോടതിയിലാണ് സമ൪പ്പിക്കുക. 40 സി.ആ൪.പി.എഫ് ജവാന്മാരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.

കഴിഞ്ഞ വ൪ഷം ഫെബ്രുവരി 14നായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. സംഭവത്തിൽ അന്വേഷണമാരംഭിച്ച് ഒന്നര വ൪ഷം പിന്നിട്ടാണ് ദേശീയ അന്വേഷണ ഏജൻസി കേസിൽ കുറ്റപത്രം സമ൪പ്പിക്കുന്നത്. പാകിസ്താന്‍ ആസ്ഥാനമായ ജെയ്ഷെ മുഹമ്മദാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു ഇന്‍റലിജന്‍സ് വാദം. അതിനാൽ ജെയ്ഷെ മുഹമ്മദിന്‍റെ പേരും കുറ്റപത്രത്തിലുണ്ടായേക്കും. പുൽവാമ സ്വദേശിയായ ചാവേ൪ ആദിലിന് പുറമെ ഇയാളെ സഹായിച്ച പതിനൊന്ന് പേരാണ് പ്രതികളായിട്ടുള്ളത്. ആക്രമണത്തിന് സഹായിച്ചെന്ന് എൻ.ഐ.എ സംശയിക്കുന്ന ഒരു സ്ത്രീയും പ്രതിപ്പട്ടികയിലുണ്ട്. ഫെബ്രുവരി 18ന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജെയ്ഷെ ഭീകരൻ ഹിലാൽ അഹ്മദും ഇക്കൂട്ടത്തിലുണ്ട്. സംഭവത്തിൽ ഇന്‍റലിജന്‍സ് വീഴ്ചയുണ്ടായെന്ന വിമ൪ശം സ൪ക്കാ൪ തള്ളിക്കളഞ്ഞിരുന്നു. പുൽവാമ ആക്രമണത്തെത്തുട൪ന്ന് പാകിസ്താനില്‍ ബലാക്കോട്ടില്‍ ഇന്ത്യ പ്രത്യാക്രമണം നടത്തിയിരുന്നു.