LiveTV

Live

National

പ്രശാന്ത് ഭൂഷനെതിരായ കോടതിയലക്ഷ്യ ഹരജി പുതിയ ബഞ്ച് പരിഗണിക്കും

2009ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരെ വിമ൪ശിച്ചതില്‍ എടുത്ത കോടതിയലക്ഷ്യ കേസാണ് മറ്റൊരു ബെഞ്ചിന് വിട്ടത്

പ്രശാന്ത് ഭൂഷനെതിരായ കോടതിയലക്ഷ്യ ഹരജി പുതിയ ബഞ്ച് പരിഗണിക്കും

പ്രശാന്ത് ഭൂഷനെതിരായ കോടതിയലക്ഷ്യ ഹരജി സുപ്രീംകോടതി പുതിയ ബെഞ്ചിന് പരിഗണിക്കാന്‍ വിട്ടു. 2009ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരെ വിമ൪ശിച്ചതില്‍ എടുത്ത കോടതിയലക്ഷ്യ കേസാണ് മറ്റൊരു ബെഞ്ചിന് വിട്ടത്. ഹരജി സെപ്തംബര്‍ 10ന് വീണ്ടും പരിഗണിക്കും.

 കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി തിരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതി; മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍
Also Read

കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി തിരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതി; മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍

കോടതിയലക്ഷ്യ കേസില്‍ നിരുപാധിക മാപ്പപേക്ഷിക്കാൻ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന് സുപ്രീം കോടതി നൽകിയ സമയം ഇന്നലെ അവസാനിച്ചിരുന്നു. മാപ്പപേക്ഷിക്കുകയാണെങ്കിൽ ഹരജി ഇന്ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇല്ലെങ്കിൽ ശിക്ഷ വിധി പുറപ്പെടുവിക്കുമെന്നായിരുന്നു കോടതി ഉത്തരവ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെയും നാല് മുൻ ചീഫ് ജസ്റ്റിസുമാരെയും വിമ൪ശിച്ച പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റുകൾ കോടതിയലക്ഷ്യമാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. എന്നാൽ വിഷയത്തിൽ മാപ്പ് പറയില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷന്‍റെ നിലപാട്.