LiveTV

Live

National

പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ് വിധി പറയാന്‍ മാറ്റി

മാ​പ്പ​പേ​ക്ഷ​യ്ക്ക് നി​ർ​ബ​ന്ധി​ക്കു​ന്ന​ത് ഭരണഘടനാപരമായി ശരിയല്ലെന്ന് ഭൂഷണ് വേണ്ടി ഹാജരായ രാജീവ് ധവാന്‍ വാദിച്ചു

പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ് വിധി പറയാന്‍ മാറ്റി

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് എതിരായ കോടതി അലക്ഷ്യ കേസില്‍ വാദം പൂര്‍ത്തിയായി. മാ​പ്പ് പറ​യി​ല്ലെ​ന്ന ശ​ക്ത​മാ​യ നി​ല​പാ​ട് ഇന്നും വാ​ദ​ത്തി​നി​ടെ​യും ഭൂ​ഷ​ണ്‍ ആ​വ​ർ​ത്തി​ച്ചു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഉത്തരവ് പിന്‍വലിച്ച് കേസ് അവസാനിപ്പിക്കണമെന്ന് ഭൂഷണ് വേണ്ടി ഹാജരായ രാജീവ് ധവാന്‍ വാദിച്ചു. ഹരജി സെപ്തംബര്‍ 10ന് വീണ്ടും പരിഗണിക്കും.

നേ​ര​ത്തെ കേ​സി​ൽ നി​രു​പാ​ധി​കം മാ​പ്പ​പേ​ക്ഷ ന​ൽ​കാ​ൻ ഭൂ​ഷ​ണ്‍ മൂ​ന്ന് ദിവസ​ത്തെ സ​മ​യം കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​ന്നും വാ​ദ​ത്തി​നി​ടെയില്‍ അര​മ​ണി​ക്കൂ​ർ ന​ൽ​കി​. എന്നാല്‍ ഭൂ​ഷ​ണ്‍ തന്‍റെ മു​ൻ​നി​ല​പാ​ടി​ൽ തന്നെ ഉറ​ച്ചു​നി​ന്നു. ഉച്ചയ്ക്ക് ശേഷം പ്രശാന്ത് ഭൂഷണ് വേണ്ടി ഹാജരായ രാ​ജീ​വ് ധ​വാ​ൻ ഭൂഷണ്‍ മാപ്പ് പറയില്ലെന്ന് കോടതിയെ അറിയിച്ചു. മാപ്പപേക്ഷയ്ക്ക് നി​ർ​ബ​ന്ധി​ക്കു​ന്ന​ത് ഭരണഘടനാപരമായി ശരിയല്ലെന്നും ധ​വാ​ൻ കോടതിയില്‍ വാ​ദി​ച്ചു. ഭൂഷണെ ശിക്ഷിച്ചാൽ ഒരു കൂട്ട൪ രക്തസാക്ഷിയെന്നും മറ്റൊരു കൂട്ട൪ അ൪ഹിച്ച ശിക്ഷ ഏറ്റുവാങ്ങിയെന്നും പറഞ്ഞ് രംഗത്ത് വരും. ഈ വിവാദം അവസാനിപ്പിക്കാനുള്ള ഏക വഴി കോടതി ഉയ൪ന്ന മൂല്യങ്ങൾ മുൻ നി൪ത്തി കേസ് അവസാനിപ്പിക്കുന്നതിലാണ് രാ​ജീ​വ് ധ​വാ​ൻ വാ​ദി​ച്ചു.

അഭിഭാഷക൪ ജുഡീഷ്യൽ സംവിധാനത്തിന്റെ ഭാഗമാണ്. ജഡ്ജിമാരെ പോലെ ബഹുമാനമ൪ഹിക്കുന്നവ൪. പരസ്പരം അപഹസിച്ചാൽ ജുഡീഷ്യൽ സംവിധാനമാണ് തകരാറിലാവുകയെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. "മാപ്പു പറഞ്ഞാൽ താങ്കൾ മഹാത്മാഗാന്ധിയുടെ കൂട്ടത്തിലാകും" പ്രശാന്ത് ഭൂഷണിനോട് ജസ്റ്റിസ് മിശ്ര പറഞ്ഞു. കോടതി രേഖകളിൽ നിന്ന് എടുത്തുമാറ്റി കേസ് അവസാനിപ്പിക്കണമെന്ന് എ.ജി കോടതിയില്‍ അവശ്യപ്പെട്ടു. കോടതിയുടെ അന്തസത്തയെ അതുയ൪ത്തുമെന്ന് എ.ജി പറഞ്ഞു. എന്നാല്‍ തന്റെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള വിമ൪ശങ്ങളാണ് അതെന്ന് ഭൂഷണ്‍ പറയുമ്പോൾ എങ്ങനെ രേഖകളിൽ നിന്ന് എടുത്തുമാറ്റാനാകുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചത്. തുടര്‍ന്നാണ് കേസ് വിധി പറയാന്‍ മാറ്റിയത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെയും നാല് മുൻ ചീഫ് ജസ്റ്റിസുമാരെയും വിമ൪ശിച്ച പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റുകൾ കോടതിയലക്ഷ്യമാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ വിഷയത്തിൽ മാപ്പ് പറയില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷന്‍റെ നിലപാട്. വിധിക്കെതിരേ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും അതില്‍ തീര്‍പ്പാകുംവരെ ശിക്ഷവിധിക്കരുതെന്നുമുള്ള ഭൂഷന്റെ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.

2009-ല്‍ തെഹല്‍ക്ക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ 16 സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരില്‍ പകുതിയും അഴിമതിക്കാരാണെന്ന് പറഞ്ഞതിന്‍റെ പേരില്‍ മറ്റൊരു കോടതിയലക്ഷ്യ കേസും ഭൂഷണ്‍ നേരിടുന്നുണ്ട്.