LiveTV

Live

National

രാജ്യത്ത് പിന്നാക്ക വിഭാഗത്തിൽ പെട്ടവർക്കുള്ള പ്രൊഫസർ തസ്തിക നികത്തുന്നില്ല; 313 തസ്തികയിൽ നിയമനം നടന്നത് 9 എണ്ണത്തിൽ മാത്രം

കേന്ദ്ര സർവകലാശാലകൾ 2020 ജനുവരി 1 വരെ ഒബിസി ക്വാട്ടയിൽ ഒരു പ്രൊഫസറെപ്പോലും നിയമിച്ചിട്ടില്ല

രാജ്യത്ത് പിന്നാക്ക വിഭാഗത്തിൽ പെട്ടവർക്കുള്ള പ്രൊഫസർ തസ്തിക നികത്തുന്നില്ല; 313 തസ്തികയിൽ നിയമനം നടന്നത് 9 എണ്ണത്തിൽ മാത്രം

രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ 313 പ്രൊഫസർ തലത്തിലുള്ള തസ്തികകൾ മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്. എന്നാൽ 2020 ഓഗസ്റ്റ് വരെ ഈ തസ്തികകളിൽ 2.8 ശതമാനം മാത്രമാണ് നിയമനം നടന്നിട്ടുള്ളത്. ഏറ്റവും പുതിയ യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍റെ കണക്ക് പ്രകാരം, നിലവിൽ ഒൻപത് ഒബിസി പ്രൊഫസർമാർ മാത്രമാണ് ഇന്ത്യയിലുടനീളമുള്ള കേന്ദ്ര സർവകലാശാലകളിൽ പഠിപ്പിക്കുന്നത്.

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി, ദില്ലി യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, അലഹബാദ് യൂണിവേഴ്‌സിറ്റി തുടങ്ങി നിരവധി കേന്ദ്ര സർവകലാശാലകൾ 2020 ജനുവരി 1 വരെ ഒബിസി ക്വാട്ടയിൽ ഒരു പ്രൊഫസറെപ്പോലും നിയമിച്ചിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര സർവകലാശാലകളിലുടനീളം ഈ തലത്തിൽ അനുവദിച്ച തസ്തികകളുടെ എണ്ണം 735 ആണെങ്കിൽ, നികത്തിയത് 38 എണ്ണം മാത്രമാണ്.

അസിസ്റ്റന്‍റ് പ്രൊഫസർ തലത്തിലാണ് ഒ.ബി.സികൾക്ക് മികച്ച പ്രാതിനിധ്യം. ഒ.ബി.സികൾക്ക് അനുവദിച്ച സീറ്റുകളുടെ 60 ശതമാനവും ഈ നിലയിൽ നികത്തി . അനുവദിച്ച 2,232 തസ്തികകളിൽ 1,327 എണ്ണം നിയമനം നടത്തി.

കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എൻ‌സി‌ബി‌സിയോട് സർക്കാർ സ്ഥാപനങ്ങളിലും വകുപ്പുകളിലും ഒ‌ബി‌സി പ്രാതിനിധ്യത്തിന്‍റെ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഒബിസി റിസർവേഷൻ ഒഴിവാക്കാൻ സർവ്വകലാശാലകൾ എല്ലാം ചെയ്യുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. ഇത് വർഷങ്ങളായി തുടരുന്നു, പക്ഷേ ഒന്നും ചെയ്യുന്നില്ലെന്ന് പറയുന്നു ‌എൻ‌സി‌ബി‌സിയിലെ ഒരു ഉദ്യോഗസ്ഥന്‍.

കേന്ദ്ര സർവകലാശാലകൾ പാർലമെന്‍റിന്‍റെ നിയമപ്രകാരം സ്ഥാപിതമായ സർവകലാശാലകളാണ്, അവ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ പരിധിയിലുമാണ്.