LiveTV

Live

National

ഹരിയാന മുഖ്യമന്ത്രിക്ക് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഗുരുഗ്രാമിലുള്ള മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം

ഹരിയാന മുഖ്യമന്ത്രിക്ക് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഗുരുഗ്രാമിലുള്ള മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.

കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന് കോവിഡ്; ഹരിയാന മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍
Also Read

കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന് കോവിഡ്; ഹരിയാന മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍

തനിക്ക് കോവിഡ് പോസിറ്റീവാണെന്നും അതുകൊണ്ട് താനുമായി സമ്പര്‍ക്കത്തിലുള്ളവര്‍ പരിശോധന നടത്തണമെന്നും ക്വാറന്‍റൈനില്‍ പോകണമെന്നും ഖട്ടാര്‍ ട്വിറ്ററില്‍ കുറിച്ചു. ഹരിയാന സ്പീക്കര്‍ ജിയാന്‍ ചന്ദ് ഗുപ്തക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്പീക്കറിനു കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മറ്റു മന്ത്രിമാര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മനോഹര്‍ ലാല്‍ ഘട്ടറിന്‌ കോവിഡ് ബാധയുള്ളതായി കണ്ടെത്തിയത്. ഒപ്പം രണ്ട് എം.എല്‍.എമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഖട്ടാര്‍ സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു.പരിശോധനയില്‍ ഖട്ടാറിന് കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും മൂന്നു ദിവസത്തേക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു.