LiveTV

Live

National

ബി.ജെ.പി ബന്ധം ആരോപിച്ചിട്ടില്ലെന്ന് രാഹുല്‍, ട്വീറ്റ് പിന്‍വലിക്കുന്നതായി കപില്‍ സിബല്‍

പാര്‍ട്ടി പ്രതിസന്ധി ഘട്ടത്തിലായപ്പോള്‍ നേതൃമാറ്റം ആവശ്യപ്പെട്ടവര്‍ ബി.ജെ.പിയുമായി രഹസ്യ ധാരണയുണ്ടാക്കുകയാണ് ചെയ്തതെന്ന രാഹുലിന്റെ പരാമര്‍ശമാണ് സിബലിനെ പ്രകോപിപ്പിച്ചത്

ബി.ജെ.പി ബന്ധം ആരോപിച്ചിട്ടില്ലെന്ന് രാഹുല്‍, ട്വീറ്റ് പിന്‍വലിക്കുന്നതായി കപില്‍ സിബല്‍

ബിജെപിയുമായി കൂട്ടുചേര്‍ന്നെന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി കപില്‍ സിബല്‍. താന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് രാഹുല്‍ നേരിട്ടു വിശദീകരിച്ചതായും അതിന്റെ പേരില്‍ രാഹുലിനെതിരെയിട്ട ട്വീറ്റ് പിന്‍വലിക്കുന്നതായും കപില്‍ സിബല്‍ അറിയിച്ചു.

പാര്‍ട്ടി പ്രതിസന്ധി ഘട്ടത്തിലായപ്പോള്‍ നേതൃമാറ്റം ആവശ്യപ്പെട്ടവര്‍ ബി.ജെ.പിയുമായി രഹസ്യ ധാരണയുണ്ടാക്കുകയാണ് ചെയ്തതെന്ന രാഹുലിന്റെ പരാമര്‍ശമാണ് സിബലിനെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ നേതൃത്വത്തിന് എതിരെ ഒരു പ്രസ്താവന പോലും താന്‍ നടത്തിയിട്ടില്ല. രാജസ്ഥാന്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഹൈക്കോടതിയില്‍ താന്‍ നിലപാട് എടുത്തു. ഇത്രയൊക്കെ ചെയ്തിട്ടും ഇപ്പോള്‍ താന്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നുവെന്നാണ് പറയുന്നതെന്നും സിബല്‍ രാഹിലിന് മറുപടി പറഞ്ഞു. താന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് രാഹുല്‍ നേരിട്ടു വിളിച്ചു വിശദീകരിച്ചതായി സിബല്‍ പറഞ്ഞു.

സോണിയ അസുഖബാധിതയായി കഴിഞ്ഞപ്പോഴാണ് നേതാക്കള്‍ കത്തെഴുതിയതെന്ന് രാഹുല്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് രാജസ്ഥാനില്‍ പ്രതിസന്ധി നേരിട്ട ഘട്ടത്തിലായിരുന്നു അത്. അത്തരമൊരു അവസ്ഥയില്‍ ഇങ്ങനെയൊരു കത്തെഴുതിയത് ഉചിതമായില്ല. മാധ്യമങ്ങളിലൂടെയല്ല, പ്രവര്‍ത്തകസമിതി ചേര്‍ന്നാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. '' രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.

കോൺഗ്രസിന് ‘മുഴുവൻ സമയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തക സമിതി അംഗങ്ങളും മുൻ മന്ത്രിമാരും പിസിസി അധ്യക്ഷന്മാരുമുൾപ്പെടെ രണ്ടാഴ്ച മുൻപെഴുതിയ കത്തിലെ വിവരങ്ങൾ ഞായറാഴ്ചയാണ് പുറത്തായത്.