LiveTV

Live

National

കത്ത് എഴുതിയവര്‍ക്കു പിന്നില്‍ ബി.ജെ.പിയെന്ന് രാഹുല്‍; രാഹുലിനെ പേരെടുത്ത് വിമർശിച്ച് കപിൽ സിബൽ

വിയോജിപ്പ് അറിയിക്കേണ്ടത് പാര്‍ട്ടി ഫോറത്തിലാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു

കത്ത് എഴുതിയവര്‍ക്കു പിന്നില്‍ ബി.ജെ.പിയെന്ന് രാഹുല്‍; രാഹുലിനെ പേരെടുത്ത് വിമർശിച്ച് കപിൽ സിബൽ

മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്കയച്ച കത്തിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. വിയോജിപ്പ് അറിയിക്കേണ്ടത് പാര്‍ട്ടി ഫോറത്തിലാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കത്തയച്ച നേതാക്കളുടെ നടപടി ബി.ജെ.പിയെ സഹായിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ഇതിനെതിരെ കത്തെഴുതിയ നേതാക്കള്‍ ശക്തമായി രംഗത്തെത്തി. എന്നാല്‍ ബി.ജെ.പിയെ സഹായിക്കുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നായിരുന്നു മുതിര്‍ന്ന നേതാക്കളായ കബില്‍ സിബലിന്റെയും ഗുലാം നബി ആസാദിന്റെയും മറുപടി. ആരോപണം തെളിയിച്ചാല്‍ താന്‍ രാജിവെക്കാമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

കത്ത് എഴുതിയവര്‍ക്കു പിന്നില്‍ ബി.ജെ.പിയെന്ന് രാഹുല്‍; രാഹുലിനെ പേരെടുത്ത് വിമർശിച്ച് കപിൽ സിബൽ
Ubaid Rahman

കപില്‍ സിബല്‍ ട്വിറ്ററിലൂടെയാണ് പ്രതികരണം നടത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ നേതൃത്വത്തിന് എതിരെ ഒരു പ്രസ്താവന പോലും താന്‍ നടത്തിയിട്ടില്ല. രാജസ്ഥാന്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഹൈക്കോടതിയില്‍ താന്‍ നിലപാട് എടുത്തു. ഇത്രയൊക്കെ ചെയ്തിട്ടും ഇപ്പോള്‍ താന്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നുവെന്നാണ് പറയുന്നതെന്നും സിബല്‍ പറഞ്ഞു.

കോൺഗ്രസിന് ‘മുഴുവൻ സമയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തക സമിതി അംഗങ്ങളും മുൻ മന്ത്രിമാരും പിസിസി അധ്യക്ഷന്മാരുമുൾപ്പെടെ രണ്ടാഴ്ച മുൻപെഴുതിയ കത്തിലെ വിവരങ്ങൾ ഞായറാഴ്ചയാണ് പുറത്തായത്.