LiveTV

Live

National

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെ പാര്‍ട്ടി രക്ഷപ്പെട്ടെന്ന് ദ്വിഗ് വിജയ് സിങ്

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടാല്‍ ഗ്വാളിയോറിലെയും ചമ്പല്‍ ജില്ലയിലെയും പാര്‍ട്ടിയുടെ ജനപിന്തുണ നഷ്ടപ്പെടുമെന്ന് പലരും പറഞ്ഞിരുന്നു


ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെ പാര്‍ട്ടി രക്ഷപ്പെട്ടെന്ന് ദ്വിഗ് വിജയ് സിങ്

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് പോയതോടെയാണ് മധ്യപ്രദേശില്‍ പാര്‍ട്ടി രക്ഷപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിങ്. പാര്‍ട്ടിയില്‍ നവീകരണമാണ് ഉണ്ടായതെന്നും സിങ് പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടാല്‍ ഗ്വാളിയോറിലെയും ചമ്പല്‍ ജില്ലയിലെയും പാര്‍ട്ടിയുടെ ജനപിന്തുണ നഷ്ടപ്പെടുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനൊന്നും ഉണ്ടായിട്ടില്ല. സിന്ധ്യ പോയതോടെ കോണ്‍ഗ്രസില്‍ സംഭവിച്ചത് ഒരു നവീകരണമാണെന്ന് ദ്വിഗ് സിങ്ങിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിൽ
Also Read

ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിൽ

കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാം നല്‍കി വളര്‍ത്തിക്കൊണ്ടുവന്ന നേതാവാണ് സിന്ധ്യ. പ്രിയങ്ക ഗാന്ധിയുമായും രാഹുലുമായും സോണിയയുമായി നല്ല ബന്ധം പുലര്‍ത്തിയയാള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ അംഗം കൂടിയായ അദ്ദേഹം പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് പോകുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു
Also Read

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു

മാര്‍ച്ചിലാണ് കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നത്. കഴിഞ്ഞ 18 വർഷത്തോളം രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു. എന്നാൽ കോൺഗ്രസ്​ നേതൃത്വത്തിൽ നിന്നും മാന്യത ലഭിച്ചില്ല. നരേന്ദ്ര മോദിയുടേയും അമിത്​ഷായുടേയും പാതയിലേക്ക്​ വരാൻ സാധിച്ചത്​ ഭാഗ്യമായി കരുതുന്നു. മോദിയുടെ കീഴിൽ രാജ്യം സുരക്ഷിതമാണെന്നുമായിരുന്നു സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നുകൊണ്ട് പറഞ്ഞത്.