LiveTV

Live

National

ഗാ​ന്ധി​ജി സ​മ്മാ​ന​മാ​യി ന​ൽ​കി​യ കണ്ണടയും ലേലത്തില്‍ വിറ്റു

ക​ണ്ണ​ട ര​ണ്ട​ര കോ​ടി രൂ​പ​ക്കാണ് ലേ​ല​ത്തി​ൽ വി​റ്റത്

ഗാ​ന്ധി​ജി സ​മ്മാ​ന​മാ​യി ന​ൽ​കി​യ കണ്ണടയും ലേലത്തില്‍ വിറ്റു

ഗാ​ന്ധി​ജി സ​മ്മാ​ന​മാ​യി ന​ൽ​കി​യ ക​ണ്ണ​ട ര​ണ്ട​ര കോ​ടി രൂ​പ​യ്ക്ക് ലേ​ല​ത്തി​ൽ വി​റ്റു. യു​കെ​യി​ലെ ഈ​സ്റ്റ് ബ്രി​സ്റ്റ​ൾ ഓ​ക്ഷ​ൻ​സാ​ണ് ക​ണ്ണ​ട ലേ​ല​ത്തി​ൽ വെ​ച്ച​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ തു​ക​യ്ക്കാ​ണ് ക​ണ്ണ​ട വി​റ്റ​ത്. ഒ​രു നൂ​റ്റാ​ണ്ട് മു​ൻ​പ് ഗാന്ധിജി നൽകിയ കണ്ണടയാണ് ഇൌ ഭീമമായ തുകയ്ക്ക് ലേ​ല​ത്തി​ൽ പോയത്.

14 ല​ക്ഷ​ത്തോ​ളം രൂ​പ​യേ (15,000 പൗ​ണ്ട്) ലേ​ല​ത്തു​ക പ്ര​തീ​ക്ഷിച്ചത്. എന്നാല്‍ ഇ​ത്ര​യ​ധി​കം തു​ക ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ക​മ്പനി അ​റി​യി​ച്ചു. നാ​ലാ​ഴ്ച മു​ന്‍പാ​ണ് ലേ​ല​ക്ക​മ്പനി​യു​ടെ ക​ത്തു​പെ​ട്ടി​യി​ൽ ക​വ​റി​ലാ​ക്കി നി​ക്ഷേ​പി​ച്ച​നി​ല​യി​ൽ ക​ണ്ണ​ട ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ദക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ്രി​ട്ടീ​ഷ് പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​നി​ൽ ജീവന​ക്കാ​ര​നാ​യി​രു​ന്ന വ്യ​ക്തി​യു​ടെ ചെ​റു​മ​ക​നാ​യി​രു​ന്നു ഇ​ത് അയച്ച​ത്.

സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ ഗാ​ന്ധി​ജി താ​മ​സി​ച്ച​പ്പോ​ൾ 1910നും 1930​നും ഇ​ട​യി​ലാ​ണ് ഈ ​ച​രി​ത്ര സ​മ്മാ​ന​ത്തി​ന്‍റെ കൈ​മാ​റ്റം ന​ട​ന്ന​തെ​ന്നും തല​മു​റ​ക​ളാ​യി അ​ത് അ​പൂ​ർ​വ സ​മ്മാ​ന​മാ​യി കൈ​മാ​റി​യാ​ണ് 80 വയ​സ്സു​ള്ള വ​യോ​ധി​ക​നാ​യ ഉ​ട​മ​യു​ടെ ​കെെ​യി​ലെത്തിയത്.

ആധുനിക ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും പ്ര​സി​ദ്ധ​നാ​യ വ്യക്തികളിലൊരാളാ​ണ് ഗാ​ന്ധി​ജി​യെ​ന്നും ച​രി​ത്ര​രേ​ഖ​യാ​യ ഈ ​കണ്ണ​ട​ക്ക് അ​ത് കൊ​ണ്ടു​ത​ന്നെ​യാ​ണ് ഇ​ത്ര മൂ​ല്യം കണക്കാക്കുന്നതെന്നും ബ്രി​ട്ടീ​ഷ് മാ​ധ്യ​മ​മാ​യ സ്‌​കൈ ന്യൂ​സി​നെ ഉദ്ധരി​ച്ച്​ അ​റ​ബ് പ​ത്രം വി​ശ​ദീ​ക​രി​ക്കു​ന്നു.