LiveTV

Live

National

ഇന്ത്യയിൽ 73 ദിവസത്തിനകം കോവിഡ് വാക്സിൻ; സെറം ഇൻസ്റ്റിറ്റ്യൂട്ടിന് പറയാനുള്ളത്

രാജ്യത്തെ 20 കേന്ദ്രങ്ങളിലാണ് കൊവിഷീൽഡിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്

ഇന്ത്യയിൽ 73 ദിവസത്തിനകം കോവിഡ് വാക്സിൻ; സെറം ഇൻസ്റ്റിറ്റ്യൂട്ടിന് പറയാനുള്ളത്

രാജ്യത്ത് 73 ദിവസത്തിനകം കോവിഡ് വാക്സിൻ ലഭ്യമാകുമെന്ന വാര്‍ത്ത വ്യാജമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഓക്സ്ഫഡ് സർവ്വകലാശാലയും ആസ്ട്ര സെനേകയും ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സിനായ 'കൊവിഷീൽഡ്' 73 ദിവസത്തിനകം ലഭ്യമായി തുടങ്ങുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിലവിൽ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പുരോ​ഗമിക്കുകയാണ്.

കൊവിഷീൽഡിന്റെ പരീക്ഷണം വിജയിക്കുന്നതോടെ രാജ്യത്ത് വാണിജ്യ ഉൽപ്പാദനം ആരംഭിക്കുന്ന ആദ്യത്തെ കോവിഡ് വാക്സിൻ ആയി ഇത് മാറുമെന്നായിരുന്നു റിപ്പോർട്ട്. രാജ്യത്ത് സൗജന്യമായി വാക്സിൻ ലഭ്യമാക്കാനാണ് കേന്ദ്ര സർക്കാർ തയാറെടുക്കുന്നെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 58 ദിവസത്തിനുള്ളിൽ പരീക്ഷണം പൂർത്തിയാക്കാനുള്ള അനുമതിയും ഉൽപ്പാദന മുൻഗണന നൽകുന്ന ലൈസൻസും സെറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ 20 കേന്ദ്രങ്ങളിലാണ് കൊവിഷീൽഡിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. 1600 പേർക്കാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുക. 2021 ജൂണോടെ 68 കോടി ഡോസ് വാക്സിൻ ഇന്ത്യക്ക് വേണ്ടി നിർമിക്കാനാണ് കേന്ദ്രം നിർദേശം കൊടുത്തിരിക്കുന്നത്.