LiveTV

Live

National

പീഡന പരാതി: ബിജെപി എംഎല്‍എ ഡിഎന്‍എ പരിശോധനക്ക് തയ്യാറെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ബിജെപി എംഎൽഎ മഹേഷ് നേഗിയെ പൊലീസ് ചോദ്യം ചെയ്തു.

പീഡന പരാതി: ബിജെപി എംഎല്‍എ ഡിഎന്‍എ പരിശോധനക്ക് തയ്യാറെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന അയൽക്കാരിയായ യുവതിയുടെ പരാതിയിൽ ഉത്തരാഖണ്ഡ് ബിജെപി എംഎൽഎ മഹേഷ് നേഗിയെ പൊലീസ് ചോദ്യം ചെയ്തു. പരാതിക്കാരിയുടെ മുൻ ഭർത്താവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന യുവതിയുടെ ആവശ്യവും അന്വേഷണത്തിന്റെ ഭാഗമാണെന്ന് പൊലീസ് അറിയിച്ചു.

മഹേഷ് നേഗി ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു. ഡിഎന്‍എ പരിശോധന എന്നത് നിയമപരമായ പ്രക്രിയയാണ്. സര്‍ക്കാരിന് തീരുമാനിക്കാന്‍ കഴിയുന്ന കാര്യമല്ല. ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

2016 മുതൽ രണ്ട് വർഷം വിവിധ ഇടങ്ങളിൽ കൊണ്ടുപോയി മഹേഷ് നേഗി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സംഭവം പുറത്തുപറയാതിരിക്കാന്‍ എംഎല്‍എയുടെ ഭാര്യ 25 ലക്ഷം വാഗ്ദാനം ചെയ്തെന്നും പരാതിയില്‍ പറയുന്നു. നെഹ്റു കോളനി പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. അതേസമയം എംഎല്‍എയുടെ ഭാര്യ യുവതിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. യുവതി ഭര്‍ത്താവിനെ ബ്ലാക്മെയില്‍ ചെയ്യുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.