LiveTV

Live

National

ഭര്‍ത്താവ് അമിതമായി സ്നേഹിക്കുന്നു, വഴക്കുണ്ടാക്കുന്നില്ല: വിവാഹമോചനം തേടി ഭാര്യ

ഉത്തര്‍പ്രദേശിലാണ് സംഭവം.

ഭര്‍ത്താവ് അമിതമായി സ്നേഹിക്കുന്നു, വഴക്കുണ്ടാക്കുന്നില്ല: വിവാഹമോചനം തേടി ഭാര്യ

ഭര്‍ത്താവിന്‍റെ സ്നേഹക്കൂടുതല്‍ താങ്ങാനാകുന്നില്ലെന്നും വിവാഹമോചനം വേണമെന്നും ഭാര്യ. ഉത്തര്‍പ്രദേശിലാണ് സംഭവം. വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷമായപ്പോഴാണ് യുവതി വിവാഹ മോചനം തേടി കോടതിയെ സമീപിച്ചത്.

"അദ്ദേഹം എന്നോട് ഒരു കാര്യത്തിലും ക്ഷോഭിക്കാറില്ല. ആവശ്യത്തിലേറെ സ്നേഹിക്കുന്നു. തെറ്റുകളെല്ലാം ക്ഷമിക്കുന്നു. എനിക്കായി പാചകം ചെയ്യുന്നു. വീട്ടുജോലികളിൽ സഹായിക്കാറുമുണ്ട്. ഇത്തരമൊരു അന്തരീക്ഷത്തിൽ ശ്വാസംമുട്ടുന്നു. എനിക്ക് അദ്ദേഹത്തോട് തർക്കിക്കാനും വഴക്കുകൂടാനുമൊക്കെ ആഗ്രഹമുണ്ട്. ഇങ്ങനൊരാളുടെ കൂടെ ജീവിക്കാൻ പ്രയാസമാണ്. അതുകൊണ്ട് ദയവായി വിവാഹ മോചനം അനുവദിക്കണം"- എന്നാണ് യുവതി കോടതിയെ അറിയിച്ചത്.

യുപിയിലെ ശരി അത്ത് കോടതി യുവതിയുടെ ആവശ്യം കേട്ട് അത്ഭുതം പ്രകടിപ്പിച്ചു. താൻ ഭാര്യയുടെ സന്തോഷം മാത്രമാണ് ആഗ്രഹിച്ചതെന്ന് ഭര്‍ത്താവ് കോടതിയില്‍ വ്യക്തമാക്കി. വിവാഹമോചനം അനുവദിക്കരുതെന്നും കോടതിയോട് അപേക്ഷിച്ചു. യുവതിയുടെ ആവശ്യത്തെ ബാലിശം എന്നാണ് കോടതി വിശേഷിപ്പിച്ചത്.

കോടതി കയ്യൊഴിഞ്ഞതോടെ യുവതി പഞ്ചായത്തിനെ സമീപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതരും യുവതിയെ തിരിച്ചയച്ചു. രണ്ട് പേരും ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നാണ് കോടതി ഒടുവില്‍ നല്‍കിയ നിര്‍ദേശം.