LiveTV

Live

National

ഡൽഹിയിൽ സ്‍ഫോടനത്തിന് പദ്ധതിയിട്ട ഐ.എസ് ഭീകരന്‍ അറസ്റ്റിലായതായി പൊലീസ്

അബു യൂസഫ് എന്നയാളെ കഴിഞ്ഞ രാത്രി നടന്ന ഏറ്റുമുട്ടലിനിടെയാണ് പിടികൂടിയത്. ഇയാളുടെ കൈവശം സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതായി ഡിസിപി പ്രമോദ് സിങ് കുശ്വാഹ അറിയിച്ചു.

ഡൽഹിയിൽ സ്‍ഫോടനത്തിന് പദ്ധതിയിട്ട ഐ.എസ് ഭീകരന്‍ അറസ്റ്റിലായതായി പൊലീസ്

ഡൽഹിയിൽ സ്‍ഫോടനത്തിന് പദ്ധതിയിട്ട ഐ.എസ് ഭീകരന്‍ അറസ്റ്റിലായതായി പൊലീസd. അബു യൂസഫ് എന്നയാളെ കഴിഞ്ഞ രാത്രി നടന്ന ഏറ്റുമുട്ടലിനിടെയാണ് പിടികൂടിയത്. ഇയാളുടെ കൈവശം സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതായി ഡിസിപി പ്രമോദ് സിങ് കുശ്വാഹ അറിയിച്ചു.

രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണം നടത്തുക, വിഐപികളെ വധിക്കുക തുടങ്ങിയ പദ്ധതികളുമായാണ് ഡല്‍ഹിയിലെത്തിയതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ഇയാള്‍ യുപി സ്വദേശിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. ഇയാളില്‍ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.

പൊലീസിന്‍റെ സാന്നിധ്യം മനസ്സിലായതോടെ ഇയാള്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ കീഴ്‌പ്പെടുത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പ്രമോദ് കുശ്വാഹ അറിയിച്ചു. ഡല്‍ഹി ദൗലാ ഖാന്‍ ഏരിയയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.