LiveTV

Live

National

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറനും ഭാര്യക്കും കോവിഡ്

ഷിബു സോറന്‍റെ സ്റ്റാഫും വീട്ടില്‍ സുരക്ഷാ ജോലിയിലുണ്ടായിരുന്നവരും അടക്കം 17 പേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറനും ഭാര്യക്കും കോവിഡ്

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ രാജ്യസഭാ എംപിയായ സോറനും ഭാര്യ രൂപി സോറനും ഇന്നലെയാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഷിബു സോറന്‍റെ സ്റ്റാഫും വീട്ടില്‍ സുരക്ഷാ ജോലിയിലുണ്ടായിരുന്നവരും അടക്കം 17 പേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

പിതാവിനും മാതാവ് റൂപി സോറനും കോവിഡ് പോസിറ്റീവ് ആയ വിവരം മുഖ്യമന്ത്രികൂടിയായ ഹേമന്ദ് സോറന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇരുവരും വീട്ടില്‍ തന്നെ ഐസൊലേഷനില്‍ തുടരുന്നതായി ഹേമന്ദ് സോറന്‍ വ്യക്തമാക്കി.

അതേസമയം ഹേമന്ദ് സോറനും കോവിഡ് പരിശോധനയ്ക്ക് വിധേയനായി. ഹേമന്ദ് സോറന്‍ തിങ്കളാഴ്ച വീണ്ടും പരിശോധനയ്ക്ക് വിധേയമാകുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജാര്‍ഖണ്ഡിലെ ആരോഗ്യമന്ത്രി ബന്നാ ഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ബന്നാ ഗുപ്തയുമായി മുഖ്യമന്ത്രി സമ്പര്‍ക്കത്തില്‍ വരികയും ചെയ്തതിനെ തുടര്‍ന്നാണ് ഹേമന്ദ് സോറന്‍ പരിശോധനയ്ക്ക് വിധേയമായത്.