LiveTV

Live

National

പ്രതികളെ കൊണ്ട് നടുറോഡില്‍ ഏത്തമിടീച്ചും, മുട്ടുകുത്തി നനഞ്ഞ റോഡില്‍ നെറ്റിമുട്ടിച്ച് മാപ്പു ചോദിപ്പിച്ചും പൊലീസ്; കയ്യടിച്ച് നാട്ടുകാര്‍

നാട്ടുകാര്‍ക്ക് ശല്യമായ പ്രതികളെ പിടിച്ച് നാട്ടുകാരുടെ മുമ്പില്‍ കൊണ്ടുവന്ന്, ആ പ്രതികളെ കൊണ്ട് നാട്ടുകാരോട് മാപ്പ് ചോദിപ്പിച്ച് പൊലീസ്.

പ്രതികളെ കൊണ്ട് നടുറോഡില്‍ ഏത്തമിടീച്ചും, മുട്ടുകുത്തി നനഞ്ഞ റോഡില്‍ നെറ്റിമുട്ടിച്ച് മാപ്പു ചോദിപ്പിച്ചും പൊലീസ്; കയ്യടിച്ച് നാട്ടുകാര്‍

നാട്ടുകാര്‍ക്ക് ശല്യമായ പ്രതികളെ പിടിച്ച് നാട്ടുകാരുടെ മുമ്പില്‍ കൊണ്ടുവന്ന്, ആ പ്രതികളെ കൊണ്ട് നാട്ടുകാരോട് മാപ്പ് ചോദിപ്പിച്ച് പൊലീസ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

രണ്ട് പ്രതികളും രണ്ട് പൊലീസുകാരുമാണ് ദൃശ്യങ്ങളിലുള്ളത്. രണ്ടുപേരുടെയും കയ്യില്‍ ചേര്‍ത്ത് വിലങ്ങ് അണിയിച്ചിട്ടുണ്ട്. നടുറോഡില്‍ രണ്ടു പ്രതികളെ കൊണ്ട് ഏത്തമിടീക്കുന്നതാണ് ആദ്യം വീഡിയോയിലുളളത്. തുടര്‍ന്ന് നിലത്ത് മുട്ടുകുത്തി ഇരുന്ന് റോഡില്‍ തലതാഴ്ത്തി പ്രതികള്‍ മാപ്പു ചോദിക്കുന്നുണ്ട്. റോഡില്‍ മഴ പെയ്ത് വെളളം കെട്ടിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇവരുടെ പിന്നില്‍ രണ്ടു പൊലീസുകാര്‍ നില്‍ക്കുന്നുണ്ട്. ഇവരുടെ പ്രവൃത്തി കണ്ട് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് നാട്ടുകാര്‍ കൈയടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മധ്യപ്രദേശ് ഇന്‍ഡോറിലെ ദ്വാരകാപുരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. എഎന്‍ഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇന്‍ഡോറിലെ ദ്വാരകാപുരിയില്‍ പിടിയിലായ രണ്ട് ക്രിമിനലുകളൊക്കൊണ്ട് അവര്‍ ചെയ്ത കുറ്റത്തിന് നാട്ടുകാരോട് ക്ഷമ ചോദിപ്പിച്ച് പൊലീസ് എന്ന അടികുറിപ്പ് നല്‍കിയാണ് എഎന്‍ഐ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.