LiveTV

Live

National

കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി തിരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതി; മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍

കോടതിയലക്ഷ്യമെന്ന കണ്ടെത്തിയ ട്വീറ്റുകളെക്കുറിച്ച് പുനരാലോചന നടത്താന്‍ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി രണ്ട് ദിവസത്തെ സമയം അനുവദിച്ചു

 കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി തിരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതി; മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍

പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി തിരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതി . കോടതിയലക്ഷ്യമെന്ന കണ്ടെത്തിയ ട്വീറ്റുകളെക്കുറിച്ച് പുനരാലോചന നടത്താന്‍ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി രണ്ട് ദിവസത്തെ സമയം അനുവദിച്ചു. ട്വീറ്റില്‍ മാപ്പ് പറയില്ലെന്നും ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന നിലപാടാണ് കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറലും കോടതിയെ അറിയിച്ചത്.

2009ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമാ൪ക്കെതിരെ പ്രശാന്ത് ഭൂഷൺ നടത്തിയ പരാമ൪ശത്തിന്‍റെ പേരിലാണ് സുപ്രീംകോടതി ഹരജി പരിഗണിച്ചിരുന്നത്. കൂടാതെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ആഢംബര ബൈക്കിൽ ഇരിക്കുന്നതിന് ചിത്രവും കൂടി ചേർത്ത ട്വീറ്റിൽ പ്രശാന്ത് ഭൂഷൺ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

മറ്റൊരു ട്വീറ്റിൽ മുൻ ചീഫ് ജസ്റ്റിസുമാരെ അടക്കം വിമർശിച്ചു. രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യക്കേസെടുക്കുകയായിരുന്നു. ഇക്കാര്യത്തിൽ പ്രശാന്ത് ഭൂഷൺ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പരാമ൪ശങ്ങൾ കോടതിയലക്ഷ്യമായി കണക്കാക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കൈയ്യേറ്റമാണെന്നായിരുന്നു പ്രശാന്ത് ഭൂഷന്‍റെ വാദം