LiveTV

Live

National

'എനിക്ക് പഠിപ്പില്ല. എന്നാല്‍ എന്റെ മകനെ പഠിപ്പിച്ച്‌ വലിയ ഓഫീസറാക്കണം"; മകനെ പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കാന്‍ അച്ഛന്‍ സൈക്കിളില്‍ താണ്ടിയത് 85 കിലോമീറ്റര്‍

മകനുമായി സൈക്കിളിൽ യാത്ര ചെയ്യുന്ന ശോഭാറാമിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ വൈറലാണ്

'എനിക്ക് പഠിപ്പില്ല. എന്നാല്‍ എന്റെ മകനെ പഠിപ്പിച്ച്‌ വലിയ ഓഫീസറാക്കണം"; മകനെ പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കാന്‍ അച്ഛന്‍ സൈക്കിളില്‍ താണ്ടിയത് 85 കിലോമീറ്റര്‍

പത്താം ക്ലാസില്‍ പഠിക്കുന്ന മകനെ പരീക്ഷാ കേന്ദ്രത്തിലെത്തിക്കാന്‍ അച്ഛന്‍ സൈക്കിള്‍ താണ്ടിയത് 85 കിലോമീറ്റര്‍ ദൂരം. മധ്യപ്രദേശിലെ ദാഹര്‍ ജില്ലയിലുള്ള ആദിവാസി തൊഴിലാളിയായ ശോഭാറാമാണ് മകനെ തലസ്ഥാന നഗരമായ ഭോപ്പാലിലെ പരീക്ഷാ കേന്ദ്രത്തിലെത്തിക്കാന്‍ ഇൌ സാഹസത്തിന് മുതിര്‍ന്നത്. വാഹനങ്ങളൊന്നും ലഭിക്കാതായതോടെയാണ് ബെയ്ദിപൂര ഗ്രാമത്തിലെ തൊഴിലാളിയായ ശോഭാറാം സൈക്കിളിൽ മകനുമായി യാത്ര തിരിക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ബസ് സര്‍വീസുകള്‍ ഇല്ലായിരുന്നു. തങ്ങളെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നും ശോഭറാം പറഞ്ഞു. ഭോപ്പാല്‍ നഗരത്തിലുള്ള ഭോജ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു മകന്റെ പരീക്ഷാ കേന്ദ്രം.

'എനിക്ക് പഠിപ്പില്ല. എന്നാല്‍ എന്റെ മകനെ പഠിപ്പിച്ച്‌ വലിയ ഓഫീസറാക്കണമെന്നാണ് എന്റെ സ്വപ്നം. ഗ്രാമത്തില്‍ അവനെ പഠിപ്പിക്കാന്‍ നല്ല അധ്യാപകനോ ട്യൂഷന്‍ നല്‍കാന്‍ സൗകര്യമോ ഇല്ല. മൂന്ന് വിഷയങ്ങളില്‍ അവന് മാര്‍ക്ക് കുറവാണ്. ആ വിഷയങ്ങള്‍ എഴുതിയെടുത്ത് പാസാവാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് എന്ന് തീരുമാനിച്ചത്'- ശോഭറാം വ്യക്തമാക്കി.

പത്താം ക്ലാസ് വിദ്യാർത്ഥിയായ ആഷിഷ് ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ 'റുക് ജാനാ നഹീ' പദ്ധതി പ്രകാരം വീണ്ടും പരീക്ഷ എഴുതുകയായിരുന്നു. മകനുമായി സൈക്കിളിൽ യാത്ര ചെയ്യുന്ന ശോഭാറാമിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ വൈറലാണ്.