LiveTV

Live

National

പ്ര​ശാ​ന്ത് ഭൂ​ഷ​ണി​നെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ നടപടിയില്‍ അ​തൃ​പ്തി അ​റി​യി​ച്ച് ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ്

ഒ​ന്നോ ര​ണ്ടോ വ്യ​ക്തി​ക​ളു​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന വി​ഷ​യം അ​ല്ല കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യി​ലെ ന​ട​പ​ടി​ക​ൾ

പ്ര​ശാ​ന്ത് ഭൂ​ഷ​ണി​നെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ നടപടിയില്‍ അ​തൃ​പ്തി അ​റി​യി​ച്ച് ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ്

മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണി​നെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ലെ ന​ട​പ​ടി​ക​ളി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി സു​പ്രീം കോ​ട​തി മു​ൻ ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്. കോ​ട​തി​യ​ല​ക്ഷ്യ കേ​സ് മൂ​ന്നം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന​തി​ന് എ​തി​രേ​യാ​ണ് അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്.

ഒ​ന്നോ ര​ണ്ടോ വ്യ​ക്തി​ക​ളു​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന വി​ഷ​യം അ​ല്ല കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യി​ലെ ന​ട​പ​ടി​ക​ൾ. വി​ഷ​യം ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ഗ​ണി​ക്കേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ആ​കാ​ശം ഇ​ടി​ഞ്ഞു​വീ​ണാ​ലും കോ​ട​തി​ക​ൾ നീ​തി ന​ട​പ്പാ​ക്ക​ണം. നീ​തി​യു​ടെ ചെ​റി​യ സാ​ധ്യ​ത പോ​ലും അ​ട്ടി​മ​റി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ല. കോ​ട​തി​യ​ല​ക്ഷ്യ കേ​സു​ക​ളി​ൽ സു​പ്രീം​കോ​ട​തി​യി​ലും അ​പ്പീ​ലി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക​ണ​മെ​ന്നും ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് പ്രതികരിച്ചു.