LiveTV

Live

National

13 രാജ്യങ്ങളിലേക്ക്​ വിമാന സർവീസുകള്‍​ പുനരാരംഭിക്കുമെന്ന്​​ വ്യോമയാന മന്ത്രി

പരസ്​പര സഹകരണത്തോടെ സർവീസുകൾ ആരംഭിക്കാനാണ്​ പദ്ധതി. ആസ്‌ട്രേലിയ, ജപ്പാൻ, സിംഗപ്പൂർ ഉൾപ്പെടെ 13 രാജ്യങ്ങളുമായി ഇന്ത്യ ചർച്ച നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു

13 രാജ്യങ്ങളിലേക്ക്​ വിമാന സർവീസുകള്‍​ പുനരാരംഭിക്കുമെന്ന്​​ വ്യോമയാന മന്ത്രി

ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങുന്നു. 13 രാജ്യങ്ങളിലേക്ക്​ വിമാന സർവീസുകൾ പുനരാരംഭിക്കാനാണ് ചർച്ച തുടങ്ങിയതെന്ന്​ വ്യോമയാനമന്ത്രി ഹർദീപ്​ സിങ്​ പുരി വ്യക്തമാക്കുന്നു. പരസ്​പര സഹകരണത്തോടെ സർവീസുകൾ ആരംഭിക്കാനാണ്​ പദ്ധതി. ആസ്‌ട്രേലിയ, ജപ്പാൻ, സിംഗപ്പൂർ ഉൾപ്പെടെ 13 രാജ്യങ്ങളുമായി ഇന്ത്യ ചർച്ച നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇന്ത്യയിലെ വിമാനകമ്പനികൾ 13 രാജ്യങ്ങളിലേക്കും അവിടെ നിന്നുള്ള കമ്പനികൾ തിരിച്ചും സർവീസ്​ നടത്തുമെന്ന്​ പുരി ട്വിറ്ററിലൂടെ വ്യക്തമാക്കുന്നു.

ആസ്‌ട്രേലിയ, ഇറ്റലി, ജപ്പാന്‍, ന്യൂസിലാന്‍ഡ്, നൈജീരിയ, ബഹ്‌റൈന്‍, ഇസ്രാഈല്‍, കെനിയ, ഫിലിപ്പീൻസ്​, റഷ്യ, സിംഗപ്പൂർ, ദക്ഷിണകൊറിയ, തായ്​ലാൻഡ്​ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവിസുകൾ ആരംഭിക്കാനാണ്​ പദ്ധതി. നിലവിൽ യു.എസ്​, യു.കെ, ഫ്രാൻസ്​, ജർമ്മനി, യു.എ.ഇ, ഖത്തർ, മാലിദ്വീപ്​​ തുടങ്ങിയ രാജ്യങ്ങളിലേക്ക്​ വിമാന സർവീസുകൾ നടത്തുന്നുണ്ട്​.

കോവിഡ് വ്യാപന പശ്ചാതലത്തില്‍ മാർച്ച്​ 23നാണ്​ ഇന്ത്യയിൽ നിന്നുളള വിമാന സർവീസുകൾ നിർത്തിവെച്ചത്​. രണ്ട് മാസത്തെ ഇടവേളക്ക് ശേഷം മെയ് 25നാണ് രാജ്യത്ത് ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിച്ചത്. ആഭ്യന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചുവെങ്കിലും യാത്രക്കാര്‍ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം അന്താരാഷ്​ട്ര സർവിസുകൾ തുടങ്ങിയിട്ടില്ല.