LiveTV

Live

National

പി.എം കെയേഴ്‌സ് ഫണ്ട് ദുരിതാശ്വാസ നിധിയിലേക്കു മാറ്റേണ്ടതില്ലെന്ന് സുപ്രീം കോടതി

കോവിഡ് പോലെയുള്ള അടിയന്തര സാഹചര്യം നേരിടാന്‍ പണം കണ്ടെത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പിഎം കെയേഴ്‌സ് ഫണ്ട് രൂപീകരിച്ചത്

പി.എം കെയേഴ്‌സ് ഫണ്ട് ദുരിതാശ്വാസ നിധിയിലേക്കു മാറ്റേണ്ടതില്ലെന്ന് സുപ്രീം കോടതി

കോവിഡ് പ്രതിരോധത്തിനു പണം കണ്ടെത്തുന്നതിനു രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടിലെ തുക ദേശീയ ദുരന്ത പ്രതികരണ നിധിയിലേക്കു (എന്‍.ഡി.ആര്‍.എഫ്) മാറ്റണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പിഎം കെയേഴ്‌സ് ഫണ്ട് വഴി സമാഹരിച്ച മുഴുവന്‍ തുകയും എന്‍.ഡി.ആര്‍.എഫിലേക്ക് മാറ്റുന്നതിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ ആണ് പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

എന്‍.ഡി.ആര്‍.എഫിലേക്ക് വ്യക്തികള്‍ക്ക് എപ്പോഴും സംഭാവന നല്‍കാനാവുമെന്ന ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് അശോക് ഭൂഷണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി തള്ളിയത്.

കോവിഡ് പോലെയുള്ള അടിയന്തര സാഹചര്യം നേരിടാന്‍ പണം കണ്ടെത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പിഎം കെയേഴ്‌സ് ഫണ്ട് (പ്രൈം മിനിസ്റ്റേഴ്‌സ് സിറ്റിസന്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ്) രൂപീകരിച്ചത്. പ്രധാനമന്ത്രിയാണ് ഫണ്ടിന്റെ എക്‌സ് ഒഫിഷ്യോ ചെയര്‍മാന്‍.