LiveTV

Live

National

ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടർ അങ്കി ദാസിനെതിരെ കേസ്

ഛത്തീസ്ഗഡിലെ മാധ്യമപ്രവർത്തകനായ അവേശ് തിവാരിയുടെ പരാതിയെ തുടർന്നാണ് നടപടി.

ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടർ അങ്കി ദാസിനെതിരെ കേസ്

ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടർ അങ്കി ദാസിനെതിരെ റായ്പൂർ പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. ഛത്തീസ്ഗഢിലെ മാധ്യമപ്രവർത്തകനായ അവേശ് തിവാരിയുടെ പരാതിയെ തുടർന്നാണ് നടപടി.

വിദ്വേഷ പ്രസംഗങ്ങള്‍ നീക്കുന്നതില്‍ ബിജെപിയോട് ഫേസ്ബുക്ക് ഇന്ത്യക്ക് മൃദുസമീപനമാണെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖനത്തിന് പിന്നാലെ വിവാദം ശക്തമായിരിക്കുകയാണ്. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഡല്‍ഹി സൈബര്‍ പൊലീസിന് എഫ്ബി ഇന്ത്യ പോളിസി ഡയറക്ടര്‍ അങ്കി ദാസ് പരാതി നല്‍കിയിരുന്നു. ഛത്തീസ്ഗഡിലെ മാധ്യമ പ്രവര്‍ത്തകനായ അവേശ് തിവാരി അടക്കം അഞ്ച് പേരെ ഉള്‍പ്പെടുത്തി പൊലീസ് എഫ്ഐആർ ഇട്ടു.

ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടർ അങ്കി ദാസിനെതിരെ കേസ്

ഇതിന് പിന്നാലെയാണ് അവേശിന്റെ പരാതി പ്രകാരം അങ്കി ദാസിനെതിരെ റായ്പൂർ പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്. മതവികാരം വ്രണപ്പെടുത്തി, സാമുദായിക ശത്രുത സാഹചര്യം സൃഷ്ടിച്ചു, ഭീഷണിപ്പെടുത്തി, അക്രമത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആര്‍. തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി വിദ്വേഷ പ്രസംഗങ്ങൾ നീക്കം ചെയ്യരുതെന്ന് നിർദേശിച്ച് അങ്കി ദാസ് ജീവനക്കാരെ സമ്മർദ്ദത്തിലാക്കി എന്നാണ് റിപ്പോർട്ട്.

ഇതേ ആരോപണങ്ങളുമായി നിരവധി പരാതികള്‍ ലഭിച്ചതിനാല്‍ അങ്കി ദാസ് അടക്കമുള്ള എഫ്ബി ഉദ്യോഗസ്ഥർക്ക് സമന്‍സ് അയക്കാനാണ് എംഎല്‍എ രാഘവ് ഛദ്ദ അധ്യക്ഷനായ ഡല്‍ഹി നിയമസഭാ സമാധാന സമിതിയുടെ തീരുമാനം. അതേസമയം ഇപ്പോഴും കേന്ദ്ര സർക്കാര്‍ വാർത്താ സമ്മേളനങ്ങളുടെ വേദിക്ക് പുറകിൽ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം സിംബലുകൾ പ്രദർശിപ്പിക്കുന്നുണ്ട്, ഇതിന് അനുമതി നൽകിയത് ആരാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചോദിക്കുന്നു. ഫേസ് ബുക്ക് ചില മാധ്യമങ്ങള്‍ അടക്കമുള്ള സംരംഭങ്ങൾക്ക് ധനസഹായം നൽകിയതായി അറിവുണ്ട് എന്നും എന്തിനായിരുന്നു ഇത് എന്ന് വ്യക്തമാക്കണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു.