LiveTV

Live

National

സ്വന്തം കാലില്‍ നില്‍ക്കേണ്ടത് രാജ്യത്തിന്‍റെ ആവശ്യം, ആ ലക്ഷ്യം നേടും: പ്രധാനമന്ത്രി

സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി മടങ്ങിയ ശേഷമായിരുന്നു പതാക ഉയര്‍ത്തല്‍. ജനങ്ങള്‍ക്കെല്ലാം സൌഖ്യം നേരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ടെയ്തു.

സ്വന്തം കാലില്‍ നില്‍ക്കേണ്ടത് രാജ്യത്തിന്‍റെ ആവശ്യം, ആ ലക്ഷ്യം നേടും: പ്രധാനമന്ത്രി

രാജ്യം എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി മടങ്ങിയ ശേഷമായിരുന്നു പതാക ഉയര്‍ത്തല്‍. ജനങ്ങള്‍ക്കെല്ലാം സൌഖ്യം നേരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ടെയ്തു.

നിരവധി രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്നും അവർക്ക് നന്ദി അർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു. കോവിഡിനെ രാജ്യം ചെറുത്തുതോല്‍പിക്കും. എല്ലാ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പോരാളികൾക്കും ആദരം. ജീവൻ ബലി നൽകിയ ആരോഗ്യപ്രവർത്തകർ ഉണ്ട്. അവരുടെ കുടുംബത്തിനും നന്ദി. ഇച്ഛാശക്തി കൊണ്ട് രാജ്യം ഈ പ്രതിസന്ധിയെ മറികടക്കും. പ്രകൃതി ദുരന്തത്തിന് ഇരകളായ നിരവധി പേരുണ്ട്. അവർക്കൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

മേയ്ക്ക് ഫോർ വേൾഡ് ആണ് ഇനിയുള്ള ലക്ഷ്യം. ലോകത്തിനു വേണ്ടി ഉത്പന്നങ്ങള്‍ നിർമ്മിക്കുക. ഇന്ത്യയിലെ മാറ്റങ്ങൾ ലോകം ഉറ്റുനോക്കുന്നുണ്ട്. രാജ്യത്ത് വിദേശ നിക്ഷേപം റെക്കോർഡ് ഉയർച്ചയിൽ ആണ്. മത്സരാധിഷ്ഠിതമായ ലോകത്ത് വെല്ലുവിളികൾ ഉണ്ട്. എന്നാൽ അസാധ്യമായത് നേടാനുള്ള ശേഷി ഇന്ത്യയിലെ യുവാക്കൾ ഉണ്ട്. തദ്ദേശിയ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണം, വാങ്ങാൻ ശ്രമിക്കണം. ലോക നന്മയ്ക്ക് ഇന്ത്യ വികസിതമാകേണ്ടതുണ്ട്. അസംസ്കൃത വസ്തുക്കൾ കയറ്റുമതി ചെയ്ത് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ശീലം ഉപേക്ഷിക്കണം. ഉത്പാദന രംഗം മെച്ചപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാർഷിക മേഖലയിലും പുരോഗതി അനിവാര്യമാണ്. ലോകത്തെ നമ്മൾ നയിക്കുന്നതാകണം ലക്ഷ്യം. നമ്മുടെ കർഷകർ ലോകത്തിന് മാതൃകയാകണം. കാർഷിക രംഗത്ത് വലിയ മുന്നേറ്റം നടക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണ രംഗത്ത് മികവിന്റെ കേന്ദ്രമായി ഇന്ത്യയ്ക്ക് മാറാനാകും. ലോകോത്തര ഉത്പന്നങ്ങൾ നിർമ്മിക്കാൻ ഇന്ത്യയ്ക്ക് ആകും. നൈപുണ്യ വികസനം അനിവാര്യമാണ്. രാജ്യത്തിൻറെ കഴിവിലും നിശ്ചയദാർഢ്യത്തിലും വിശ്വാസമുണ്ട്. യുവ ഊർജ്ജം ഇന്ത്യയിൽ നിറഞ്ഞിരിക്കുന്നു. അവർക്ക് വികസനത്തിലേക്ക് രാജ്യത്തെ നയിക്കാൻ ആകും. സ്വന്തം കാലിൽ നിൽക്കേണ്ടത് രാജ്യത്തിന് ആവശ്യമാണ്. ആ ലക്ഷ്യം നേടും. തീരുമാനിച്ചത് നേടിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേത്. ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടം ലോകത്ത് പലർക്കും പ്രചോദനമായി. അധിനിവേശ ശക്തികളെ വെല്ലുവിളിച്ച രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം വികസിപ്പിച്ച കോവിഡ് വാക്സിന്‍ ഉടനുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കും. ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതിയും പ്രഖ്യാപിച്ചു. എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ നമ്പർ നല്‍കും. ആരോഗ്യ പരിചരണം ഡിജിറ്റലാക്കും. രോഗകാലഘട്ടത്തിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം സുപ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ദേശീയ സൈബർ സുരക്ഷാ നയവും ഉടനുണ്ടാകും. നിയമം കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ജമ്മു കശ്മീര്‍ വികസനത്തിന്റെ പാതയിലാണ്. ലഡാക്കിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി. ലഡാക്കിനെ കാര്‍ബണ്‍ ന്യൂട്രല്‍ വികസിത പ്രദേശമാക്കി മാറ്റും. പരിസ്ഥിതിയെയും വികസനത്തെയും ഒരുമിച്ച് കൊണ്ടുപോകണം. 100 നഗരങ്ങളെ മലിനീകരണ മുക്ത വികസന മാതൃകയാക്കുമെന്നും പ്രധാനമന്ത്രി വിശദമാക്കി.

കോവിഡ് നിർദേശങ്ങൾ കർശനമായി പാലിച്ചാണ് ഇത്തവണത്തെ ആഘോഷം. അതിഥികളുടെ എണ്ണം കുറച്ചു. രാഷ്ട്രപതി ഭവനിൽ നടക്കുന്ന അറ്റ് ഹോം ഒത്തുചേരൽ പരിപാടി ഒഴിവാക്കിയിട്ടില്ല. ഭീകര ഭീഷണി നേരിടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.