LiveTV

Live

National

സ്വദേശിയാകാന്‍ എല്ലാ വിദേശ ഉത്പന്നങ്ങളും ബഹിഷ്കരിക്കേണ്ടതില്ല: മോഹന്‍ ഭാഗവത്

പ്രാദേശികമായി ലഭ്യമല്ലാത്ത സാധനങ്ങളും സാങ്കേതികവിദ്യയുമെല്ലാം ഇറക്കുമതി ചെയ്യാമെന്ന് മോഹന്‍ ഭാഗവത്

സ്വദേശിയാകാന്‍ എല്ലാ വിദേശ ഉത്പന്നങ്ങളും ബഹിഷ്കരിക്കേണ്ടതില്ല: മോഹന്‍ ഭാഗവത്

സ്വദേശിയാകുക എന്നതിന് എല്ലാ വിദേശ ഉത്പന്നങ്ങളും ബഹിഷ്കരിക്കണമെന്ന അർഥമില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പ്രാദേശികമായി ലഭ്യമല്ലാത്ത സാധനങ്ങളും സാങ്കേതികവിദ്യയുമെല്ലാം ഇറക്കുമതി ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനില്‍ ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന് ആവശ്യമായതൊക്കെ വാങ്ങാം. പക്ഷേ വ്യവസ്ഥകള്‍ക്ക് അനുസരിച്ചാകണമെന്ന് മാത്രം. സ്വാശ്രയത്വം വളരെ പ്രാധാന്യമുള്ളതാണ്. എന്നാല്‍ എല്ലായിടത്തും സാധ്യമായ സാമ്പത്തിക മാതൃക എന്നൊന്നില്ല. ആഗോളവല്‍ക്കരണം കോവിഡ് മഹാമാരിക്കാലത്ത് പ്രതീക്ഷിച്ച ഫലമല്ല നല്‍കിയതെന്നും ഭാഗവത് ചൂണ്ടിക്കാട്ടി.

നല്ലതാണെന്ന് തോന്നുന്നത് നമ്മള്‍ സ്വീകരിക്കും. എല്ലാ ദിശകളിൽ നിന്നും അറിവ് നമ്മളിലേക്ക് എത്തട്ടേയെന്ന് വേദഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. സ്വയംപര്യാപ്തമായ രാജ്യങ്ങള്‍ തമ്മിൽ പരസ്പര സഹകരണം വേണം. ലോകത്തെ ഒരൊറ്റ വിപണിയായി കാണാതെ ഒരു കുടുംബമായി കാണാൻ കഴിയണമെന്നും ഭാഗവത് അഭിപ്രായപ്പെട്ടു.

സ്വതന്ത്ര ഇന്ത്യയില്‍ പ്രാദേശികമായ പല ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും വിദേശ ഉത്പന്നങ്ങളോടുള്ള ആഭിമുഖ്യം കാരണം അവഗണിക്കപ്പെട്ടു. ഈ നഷ്ടം നികത്തുന്ന തരത്തിലുള്ള ഒരു സാമ്പത്തിക നയം സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. എന്നാൽ നിലവിലെ സാമ്പത്തിക നയങ്ങൾ ശരിയായ ദിശയിലാണെന്നും മോഹൻ ഭാഗവത് അവകാശപ്പെട്ടു.