LiveTV

Live

National

ബി.ജെ.പി അധ്യക്ഷനുമായി കൂടിക്കാഴ്​ച നടത്തി; എം.എൽ.എയെ പുറത്താക്കി ഡി.എം.കെ

ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഡി.എം.കെ എം.എല്‍.എ കു കാ സെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

ബി.ജെ.പി അധ്യക്ഷനുമായി കൂടിക്കാഴ്​ച നടത്തി; എം.എൽ.എയെ പുറത്താക്കി ഡി.എം.കെ

ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഡി.എം.കെ, എം.എല്‍.എ, കു കാ സെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കു കാ രംഗത്തെത്തിയിരുന്നു. പിന്നാലെ ബി.ജെ.പി അധ്യക്ഷൻ ജെ പി നഡ്ഡയെ ഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പാർട്ടിക്ക്​ അവമതിപ്പുണ്ടാക്കിയെന്ന്​ ചൂണ്ടിക്കാണിച്ച്​ പ്രാഥമിക അംഗത്വത്തിൽ നിന്നും കു കാ സെല്‍വയെ ​ പുറത്താക്കിയിട്ടുണ്ട്.

ആഗസ്​റ്റ്​ നാലിനായിരുന്നു അദ്ദേഹം നദ്ദയുമായി കൂടിക്കാഴ്​ച നടത്തിയത്​. തുടർന്ന്​ ആഗസ്​റ്റ്​ അഞ്ചിന്​ രാമക്ഷേത്ര ശിലാസ്ഥാപനത്തോട്​ അനുബന്ധിച്ച്​ ബി.ജെ.പിയുടെ ചെന്നൈ ഓഫീസിൽ നടന്ന പരിപാടിയിലും പ​ങ്കെടുത്തിരുന്നു.

ഡി.എം.കെയിൽ കുടുംബാധിപത്യമാണ്​ നില നിൽക്കുന്നതെന്ന്​ സെൽവം വിമർശിച്ചിരുന്നു. തന്നെ പോലുള്ള മുതിർന്ന നേതാക്കൾക്ക്​ ഡി.എം.കെയിൽ ​ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ ഭാഗം കേൾക്കാതെയാണ്​ പാർട്ടിയിൽ നിന്ന്​ പുറത്താക്കിയതെന്നും സെൽവം ആരോപിച്ചു. എന്നാൽ, സെൽവത്തിന്​ കാരണം കാണിക്കൽ നോട്ടീസ്​ അയച്ചിരുന്നുവെന്നും മറുപടി തൃപ്​തികരമല്ലാത്തതിനാലാണ്​ പുറത്താക്കുന്നതെന്നും ഡി.എം.കെ അറിയിച്ചു.