LiveTV

Live

National

ട്രയിന്‍ യാത്രക്കിടെ മോഷണം പോയ പേഴ്സ് 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഉടമയുടെ കയ്യില്‍

2006ല്‍ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍സില്‍ നിന്നും പനവേലിലേക്കുള്ള ലോക്കല്‍ ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഹേമന്ദ് പാഡല്‍ക്കറിന് തന്‍റെ പേഴ്സ് നഷ്ടപ്പെടുന്നത്

ട്രയിന്‍ യാത്രക്കിടെ മോഷണം പോയ പേഴ്സ് 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഉടമയുടെ കയ്യില്‍

മോഷണം പോയ സാധനങ്ങള്‍ തിരിച്ചുകിട്ടുകയെന്നത് ചുരുക്കമാണ്. അതും പേഴ്സ് പോലുള്ള സാധനങ്ങള്‍ ആണെങ്കില്‍ ഒട്ടും പ്രതീക്ഷിക്കണ്ട. എന്നാല്‍ ട്രയിന്‍ യാത്രക്കിടെ മോഷണം പോയ പേഴ്സ നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഉടമക്ക് തിരികെ ലഭിച്ചിരിക്കുകയാണ്. മുംബൈയിലാണ് സംഭവം.

2006ല്‍ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍സില്‍ നിന്നും പനവേലിലേക്കുള്ള ലോക്കല്‍ ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഹേമന്ദ് പാഡല്‍ക്കറിന് തന്‍റെ പേഴ്സ് നഷ്ടപ്പെടുന്നത്. 900 രൂപയും കുറച്ചു രേഖകളും പേഴ്സിലുണ്ടായിരുന്നു. അന്ന് കുറെ തേടി നടന്നെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ആ പേഴ്സിനെക്കുറിച്ച് തന്നെ ഹേമന്ദ് മറന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ പൊലീസില്‍ നിന്നും പേഴ്‌സ് മോഷ്ടിച്ച കള്ളനെ പിടിച്ചു എന്നും ഒപ്പം പേഴ്‌സ് തിരികെ ലഭിച്ചു എന്നുമുള്ള സന്ദേശം ലഭിച്ചത്. എന്നാല്‍ കൊവിഡ് ലോക്ഡൌണായതിനാല്‍ ഹേമന്ദിന് പൊലീസ് സ്റ്റേഷനില്‍ എത്താന്‍ സാധിച്ചില്ല. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പോയി പേഴ്‌സ് കൈപ്പറ്റുകയായിരുന്നു.

നിരോധിച്ച 500 രൂപ നോട്ടടക്കം 900 രൂപയാണ് പേഴ്സിൽ ഉണ്ടായിരുന്നത്. 300 രൂപ തിരികെ നൽകുകയും 100 രൂപ സ്റ്റാമ്പ് പേപ്പർ ജോലികൾക്കായി ഈടാക്കുകയും ചെയ്തു. എന്നാൽ നിരോധിച്ച നോട്ട് മാറ്റി വാങ്ങിയതിനു ശേഷം ബാക്കി തുക തിരികെനൽകുമെന്നും പേഴ്സ് മോഷണം നടത്തിയ ആളെ അറസ്റ്റ് ചെയ്തതായും പൊലീസ് അധികൃതർ അറിയിച്ചു. തന്‍റെ പേഴ്സും പണവും തിരികെ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഹേമന്ത് പറഞ്ഞു.