LiveTV

Live

National

ഗെഹ്‍ലോട്ടിനെ ബഹുമാനിക്കുന്നു, പൊ​രു​ത്ത​ക്കേ​ട് തോ​ന്നി​യാ​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്; സച്ചിന്‍ പൈലറ്റ്

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചക്കൊടുവില്‍ ഒരു മാസം നീണ്ടുനിന്ന പ്രതിഷേധം അവസാനിപ്പിച്ച് സച്ചിന്‍ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയത്.

ഗെഹ്‍ലോട്ടിനെ ബഹുമാനിക്കുന്നു, പൊ​രു​ത്ത​ക്കേ​ട് തോ​ന്നി​യാ​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്; സച്ചിന്‍ പൈലറ്റ്

രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​നെ താ​ന്‍ ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്നും ത​നി​ക്കെ​തി​രെ അ​ദ്ദേ​ഹം ന​ട​ത്തി​യ മോ​ശം പ​ദ​പ്ര​യോ​ഗ​ങ്ങ​ള്‍ ഏ​റെ വേ​ദ​നി​പ്പി​ച്ചു​വെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ച്ചി​ന്‍ പൈ​ല​റ്റ്. സ​ച്ചി​ന്‍ പൈ​ല​റ്റ് ഒ​ന്നി​നും കൊ​ള്ളാ​ത്ത​വ​നാ​ണെ​ന്നും അ​ദ്ദേ​ഹം സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ ബി​ജെ​പി​യു​മാ​യി ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്നു​മാ​ണ് ഗെ​ഹ്‌​ലോ​ട്ട് ആ​രോ​പി​ച്ച​ത്.

എ​ന്‍റെ കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള ചി​ല മൂ​ല്യ​ങ്ങ​ള്‍ ഞാ​ന്‍ ജീ​വി​ത​ത്തി​ലും ഉ​ള്‍​ക്കൊ​ണ്ടി​ട്ടു​ണ്ട്. താ​ന്‍ ആ​രെ​യെ​ങ്കി​ലും എ​തി​ര്‍​ത്താ​ല്‍ പോ​ലും അ​വ​ര്‍​ക്കെ​തി​രെ മോ​ശം വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. അ​ദ്ദേ​ഹം എ​ന്‍റെ മു​തി​ര്‍​ന്ന​യാ​ളാ​ണ്. വ്യ​ക്തി​പ​ര​മാ​യി ഞാ​ന്‍ അ​ദ്ദേ​ഹ​ത്തെ ബ​ഹു​മാ​നി​ക്കു​ന്നു. എ​ന്നാ​ല്‍ ജോ​ലി സം​ബ​ന്ധ​വും ഭ​ര​ണ​പ​ര​വു​മാ​യ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ പൊ​രു​ത്ത​ക്കേ​ട് തോ​ന്നി​യാ​ല്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​കാ​ശം എ​നി​ക്കു​ണ്ട്. വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളും പ​ര​സ്പ​രം പ​രു​ഷ​മാ​യ വാ​ക്കു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന കാ​ര്യം മ​റ്റു​ള്ള​വ​ര്‍​ക്ക് ന​മ്മ​ള്‍ മാ​തൃ​ക കാ​ണി​ക്ക​ണം. ഞാ​ന്‍ ഒ​രി​ക്ക​ലും അ​ങ്ങ​നെ ചെ​യ്യി​ല്ല. അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​നോ​ട് വ്യ​ക്തി​പ​ര​മാ​യി എ​നി​ക്ക് യാ​തൊ​രു വി​രോ​ധ​വു​മി​ല്ല. എന്റെ 20 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഞാന്‍ ആ ലക്ഷ്മണരേഖ മറികടന്നതായി വിശ്വസിക്കുന്നില്ല.' സച്ചിന്‍ പറഞ്ഞു.

ഗെഹ്‍ലോട്ടുമായുളള ബന്ധം വീണ്ടും മെച്ചപ്പെടുത്താന്‍ സാധിക്കാത്തത്ര വഷളായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'എനിക്കാരോടും വ്യക്തിപരമായ വിദ്വേഷങ്ങളില്ല. ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ഇനിയും അത് തുടരും. പദവി വേണമെന്നും ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് കുറച്ച് പരാതികള്‍ ഉണ്ടായിരുന്നു. അതുസംബന്ധിച്ച് പാര്‍ട്ടി ഹൈക്കമാന്‍ഡ് എനിക്ക് കുറച്ച് ഉറപ്പുകള്‍ നല്‍കിയിട്ടുണ്ട്. സച്ചിന്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചക്കൊടുവില്‍ ഒരു മാസം നീണ്ടുനിന്ന പ്രതിഷേധം അവസാനിപ്പിച്ച് സച്ചിന്‍ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയത്. ഇ​തോ​ടെ ഒ​രു മാ​സ​ത്തോ​ള​മാ​യി നീ​ളു​ന്ന രാ​ജ​സ്ഥാ​നി​ലെ രാ​ഷ്ട്രി​യ പ്ര​തി​സ​ന്ധി​ക്ക് തി​ര​ശീ​ല വീ​ണി​രി​ക്കു​ക​യാ​ണ്.