LiveTV

Live

National

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില തൃപ്തികരം

തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില തൃപ്തികരം

മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡല്‍ഹിയിലെ ആര്‍.ആര്‍ സൈനികാശുപത്രി വ്യക്തമാക്കി. തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്നലെ രാത്രി ശസ്ത്രക്രിയയിലൂടെ തലച്ചോറിൽ കട്ടപിടിച്ച രക്തം നീക്കിയിരുന്നു. ഡൽഹി ആര്‍ ആര്‍ സൈനിക ആശുപത്രിയിലാണ് ചികിത്സ.

ആശുപത്രിയിൽ പ്രവേശിപ്പിക്കവേ നടത്തിയ പരിശോധനയിൽ പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. താനുമായി സമ്പർക്കത്തിൽ വന്നവരെല്ലാം നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും ട്വിറ്ററിലൂടെ പ്രണബ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 871 മരണവും 53,601 പുതിയ കേസുമാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് വാക്സിന്‍ നിർമ്മാണം, വിതരണം അടക്കം എല്ലാ തലങ്ങളും ചർച്ച ചെയ്യാൻ നാളെ വിദഗ്ധ സമിതി യോഗം ചേരും. നീതി ആയോഗ് അംഗം വി.കെ പോളിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേരുക .

എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് കേന്ദ്രമന്ത്രിമാരായ അമിത് ഷായും പിയൂഷ് ഗോയലും രാഹുൽ ഗാന്ധി, അജയ് മാക്കൻ, അരവിന്ദ് കെജ്‍രിവാള്‍ തുടങ്ങിയവരും ആശംസിച്ചു.