LiveTV

Live

National

"...എല്ലാ മനുഷ്യരുടെയും രക്തം അലിഞ്ഞു ചേർന്നിട്ടുണ്ട് ഈ മണ്ണിൽ; ഒരുത്തന്റെയും തന്തയുടെ വകയല്ല" പ്രമുഖ ഉറുദു കവി റാഹത് ഇന്ദോരി കോവിഡ് ബാധിച്ച് മരിച്ചു

പ്രമുഖ ഉറുദു കവിയും ബോളിവുഡ് ഗാനരചയിതാവുമായ റാഹത് ഇന്ദോരി കൊറോണ വൈറസ് ബാധയെ തുടർന്ന് അന്തരിച്ചു.

"...എല്ലാ മനുഷ്യരുടെയും രക്തം അലിഞ്ഞു ചേർന്നിട്ടുണ്ട് ഈ മണ്ണിൽ;
ഒരുത്തന്റെയും തന്തയുടെ വകയല്ല"
പ്രമുഖ ഉറുദു കവി റാഹത് ഇന്ദോരി കോവിഡ് ബാധിച്ച് മരിച്ചു

പ്രമുഖ ഉറുദു കവിയും ബോളിവുഡ് ഗാനരചയിതാവുമായ റാഹത് ഇന്ദോരി കൊറോണ വൈറസ് ബാധയെ തുടർന്ന് അന്തരിച്ചു. ജന്മദേശമായ മധ്യപ്രദേശിലെ ഇന്ദോറിൽ വെച്ചായിരുന്നു മരണം. 70 വയസായിരുന്നു. കൊറോണ വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ശ്രീ ഓറോഭിന്ദോ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്. പ്രണയത്തിന്റെ, മരണത്തിന്റെ, രാഷ്ട്രീയത്തിന്റെ എല്ലാം ഗന്ധമുള്ള അദ്ദേഹത്തിന്റെ ഷായരികൾക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും മുഷായറകളിൽ (കവിതാ സദസ്) കാത്തിരുന്ന ഒരുപാടൊരുപാട് പേർ.

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഉള്ള സമരങ്ങൾക്കും അതുപോലെ ഉള്ള ജനകീയ പ്രതിരോധങ്ങളിലും എല്ലാം പ്രതിഷേധക്കാർക്ക് ആവേശം പകർന്ന വരികളായിരുന്നു അദ്ദേഹത്തിന്റേത്. അടിയന്തരാവസ്ഥ സമയത്തടക്കം പോലീസ് നടപടികൾ നേരിടേണ്ടി വന്ന രാഷ്ട്രീയ കവി കൂടിയാണ് റാഹത്ത് ഇൻഡോറി.

ബോളിവുഡ് ഗാനങ്ങളും അദ്ദേഹമെഴുതിയിട്ടുണ്ട്. ഉദിത് നാരായനും അൽക യാഗ്നിക്കും അനുരാധ പദുവാളും അടക്കമുള്ള പ്രശസ്ത ഗായകരെല്ലാം ആ വരികൾ ഏറ്റുപാടി.

കടുത്ത ന്യൂമോണിയ ബാധയുണ്ടായിരുന്ന അദ്ദേഹത്തിന് രണ്ടു തവണ ഹൃദയാഘാതം സംഭവിച്ചതായും രക്ഷിക്കാനായില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

തനിക്ക് കൊറോണ ബാധിച്ചതായി അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. രോഗം ഭേദമാകാൻ പ്രാർത്ഥിക്കാനും അദ്ദേഹം അഭ്യർഥിച്ചിരുന്നു. ബോളിവുഡിലെ നിരവധി ജനപ്രിയ ഗാനങ്ങൾക്ക് രചന നിർവഹിച്ച വ്യക്തിയാണ് റാഹത് ഇന്ദോരി. രാജ്യത്തുടനീളം നിരവധി ഉറുദു കാവ്യ സദസ്സുകൾക്ക് നേതൃത്വം നൽകിയിരുന്നു അദ്ദേഹം. 'ഇന്ത്യയുടെ മണ്ണില്‍ എല്ലാവരുടേയും രക്തം കലര്‍ന്നിട്ടുണ്ട്. ആരുടേയെങ്കിലും തറവാടു സ്വത്തല്ല' എന്ന പ്രശസ്തമായ വരികള്‍ റാഹത് ഇന്ദോരിയുടേതാണ്.