LiveTV

Live

National

കഫീൽ ഖാന്‍റെ ജാമ്യ ഹരജി 15 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി

അലഹബാദ് ഹൈക്കോടതിക്കാണ് നിര്‍ദേശം നല്‍കിയത്

കഫീൽ ഖാന്‍റെ ജാമ്യ ഹരജി 15 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി

ദേശ സുരക്ഷ നിയമം ചുമത്തി യുപി പൊലീസ് അറസ്റ്റ് ചെയ്ത കഫീൽ ഖാന്‍റെ ജാമ്യ ഹരജി 15 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതിക്കാണ് നിര്‍ദേശം നല്‍കിയത്.

കഫീല്‍ ഖാന്‍റെ മാതാവ് നുസ്ഹത് പ൪വീൻ സമ൪പ്പിച്ച ഹരജിയാലാണ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്‍റെ വിധി. കഫീൽ ഖാന് മേൽ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചുമത്തിയ ദേശ സുരക്ഷ നിയമത്തിന്‍റെ കാലാവധി ഈ മാസം പതിമൂന്നിന് അവസാനിക്കും.

പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഡോ. കഫീല്‍ ഖാനെ ജനുവരിയിലാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പൌരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗം പ്രകോപനപരമാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഡിസംബര്‍ 12നാണ് കഫീല്‍ ഖാന്‍ അലിഗഢ് സര്‍വകലാശാലയില്‍ സിഎഎക്കെതിരെ പ്രസംഗിച്ചത്.