LiveTV

Live

National

'അഴിമതി ആരോപണ'ത്തില്‍ പ്രശാന്ത്ഭൂഷന്റെ ഖേദപ്രകടനം സുപ്രീംകോടതി സ്വീകരിച്ചില്ല

2009-ല്‍ ​തെ​ഹ​ല്‍​ക്ക മാ​ഗ​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ 16 സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രി​ൽ എ​ട്ട് പേ​രും അ​ഴി​മ​തി​ക്കാ​രാ​ണെ​ന്ന് പ്ര​ശാ​ന്ത് ഭൂ​ഷ​ൺ പ​റ​ഞ്ഞി​രു​ന്നു

'അഴിമതി ആരോപണ'ത്തില്‍ പ്രശാന്ത്ഭൂഷന്റെ ഖേദപ്രകടനം സുപ്രീംകോടതി സ്വീകരിച്ചില്ല

ചീ​ഫ് ജ​സ്റ്റീ​സ് ഉ​ൾ​പ്പെ​ടെ ജ​ഡ്ജി​മാ​ര്‍​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണ​വും ഖേ​ദ​പ്ര​ക​ട​ന​വും സു​പ്രീം​കോ​ട​തി ത​ള്ളി. അ​ഴി​മ​തി​യെ​ക്കു​റി​ച്ച് പ്ര​ശാ​ന്ത് ഭൂ​ഷ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശം കോ​ട​തി​യ​ല​ക്ഷ്യ​മാ​കു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. കേ​സി​ൽ വി​ശ​ദ​മാ​യി വാ​ദം കേ​ൾ​ക്കാ​ൻ ജ​സ്റ്റീ​സ് അ​രു​ൺ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് തീ​രു​മാ​നി​ച്ചു. അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച കോ​ട​തി കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. പ്ര​ശാ​ന്ത് ഭൂ​ഷ​ണ് എ​തി​രെ ഹ​രീ​ഷ് സാ​ൽ​വെ ന​ല്കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യാ​ണ് ഇ​പ്പോ​ൾ കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

കോവിഡ് ലോക്ക്ഡൗണിന് ശേഷം സാധാരണനിലയില്‍ വാദം കേള്‍ക്കല്‍ പുനരാരംഭിക്കുന്ന ഘട്ടത്തിലേക്ക് കേസ് ലിസ്റ്റ് ചെയ്യണമെന്ന പ്രശാന്ത്ഭൂഷന്റെ പിതാവും മുതിര്‍ന്ന അഭിഭാഷകനും മുന്‍ നിയമ മന്ത്രിയുമായ ശാന്തി ഭൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

2009-ല്‍ ​തെ​ഹ​ല്‍​ക്ക മാ​ഗ​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ 16 സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രി​ൽ എ​ട്ട് പേ​രും അ​ഴി​മ​തി​ക്കാ​രാ​ണെ​ന്ന് പ്ര​ശാ​ന്ത് ഭൂ​ഷ​ൺ പ​റ​ഞ്ഞി​രു​ന്നു. ഇ​താ​ണ് പ​രാ​തി​ക്ക് ഇ​ട​യാ​ക്കി​യ​ത്. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​വും അ​വ​ഹേ​ള​ന​വും ത​മ്മി​ല്‍ വി​ഭ​ജി​ക്ക​പ്പെ​ടു​ന്ന ഒ​രു നേ​ര്‍​ത്ത വ​ര​യു​ണ്ട്. ഒ​രു വ​ശ​ത്ത് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള അ​വ​കാ​ശം സം​ര​ക്ഷി​ക്കു​മ്പോ​ള്‍ ഒ​രു സ്ഥാ​പ​ന​മെ​ന്ന നി​ല​യി​ല്‍ ജു​ഡീ​ഷ​റി​യു​ടെ അ​ന്ത​സ് സം​ര​ക്ഷി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രശാന്ത് ഭൂഷനെതിരെ മറ്റൊരു കോടതിയലക്ഷ്യ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ ഒരു ആഡംബര ബൈക്കിലിരിക്കുന്നതിന്റെ ചിത്രം സംബന്ധിച്ച് ട്വിറ്ററിലൂടെ നടത്തിയ പരാമര്‍ശമാണ് ഈ ഹര്‍ജിക്കാധാരം.

ആദ്യത്തെ ഹര്‍ജിയിലാണ് പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചത്. 'തന്റെ പരാമര്‍ശത്തില്‍ ചീഫ് ജസ്റ്റിസുമാരെയോ അവരുടെ കുടുംബാംഗങ്ങളെയോ ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചു എങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. അഴിമതി എന്ന വാക്ക് താന്‍ വിശാലമായ അര്‍ത്ഥത്തിലാണ് ഉപയോഗിച്ചത്. സാമ്പത്തിക അഴിമതിയോ ധനപരമായ നേട്ടമോ ഉണ്ടാക്കി എന്നല്ല തന്റെ പരാമര്‍ശത്തിന്റെ അര്‍ത്ഥമെന്നും പ്രശാന്ത് ഭൂഷണ്‍ വിശദീകരിക്കുകയുണ്ടായി.